Deuteronomy 18:20
എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോട് കല്പിക്കാത്ത വചനം എന്‍റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കുകയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കുകയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.
ബൈബിൾ (മലയാളം)
In The King James Version
In Context
19അവൻ എന്‍റെ നാമത്തിൽ പറയുന്ന എന്‍റെ വചനങ്ങൾ ആരെങ്കിലും കേൾക്കാതിരുന്നാൽ അവനോട് ഞാൻ ചോദിക്കും.
21”അത് യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്‍റെ ഹൃദയത്തിൽ പറഞ്ഞാൽ
Cross References
Deuteronomy 13:6”നീയോ നിന്‍റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കുക എന്നു നിന്‍റെ അമ്മയുടെ മകനായ നിന്‍റെ സഹോദരനോ, നിന്‍റെ മകനോ മകളോ, നിന്‍റെ മാർവ്വിടത്തിലുള്ള ഭാര്യയോ, നിന്‍റെ പ്രാണസ്നേഹിതനോ, രഹസ്യമായി പറഞ്ഞ് നിന്നെ വശീകരിക്കുവാൻ നോക്കിയാൽ
1 Kings 13:19അങ്ങനെ അവൻ അവനോടുകൂടെ ചെന്നു, അവന്‍റെ വീട്ടിൽവച്ച് അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്തു.
1 Kings 18:27ഉച്ചയായപ്പോൾ ഏലീയാവ് അവരെ പരിഹസിച്ചു: “ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ തിരക്കിലായിരിക്കാം; അല്ലെങ്കിൽ ധ്യാനത്തിലോ, യാത്രയിലോ, ഉറക്കത്തിലോ ആയിരിക്കാം; അവനെ ഉണർത്തേണം” എന്നു പറഞ്ഞു.
Jeremiah 2:8‘യഹോവ എവിടെ’ എന്നു പുരോഹിതന്മാർ അന്വേഷിച്ചില്ല; 2 ന്യായപ്രമാണജ്ഞന്മാർ എന്നെ അറിഞ്ഞില്ല; 1 ഇടയന്മാർ എന്നോട് അതിക്രമം ചെയ്തു: 2 പ്രവാചകന്മാർ ബാല്‍ മുഖാന്തരം പ്രവചിച്ച്, 2 പ്രയോജനമില്ലാത്തവയോടു ചേർന്നുനടന്നു. 1
Jeremiah 14:15അതുകൊണ്ട് യഹോവ: ”ഞാൻ അയയ്ക്കാതെ എന്‍റെ നാമത്തിൽ പ്രവചിക്കുകയും, ‘ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാവുകയില്ല’ എന്നു പറയുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: വാൾകൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാർ മുടിഞ്ഞുപോകും;
Jeremiah 23:31“തങ്ങളുടെ നാവുകൊണ്ട് ‘യഹോവയുടെ അരുളപ്പാടു’ എന്നു പറയുന്ന പ്രവാചകന്മാർക്ക് ഞാൻ വിരോധമാകുന്നു” എന്നു യഹോവയുടെ അരുളപ്പാടു.