ആവർത്തനപുസ്തകം 23:5
എന്നാൽ ബിലെയാമിന് ചെവികൊടുക്കുവാൻ നിന്‍റെ ദൈവമായ യഹോവയ്ക്ക് മനസ്സില്ലായിരുന്നു; നിന്‍റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ട് ശാപം നിനക്കു അനുഗ്രഹമാക്കിത്തീർത്തു.
ബൈബിൾ (മലയാളം)
In The King James Version
In Context
6ആകയാൽ നിന്‍റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിനും നന്മയ്ക്കും വേണ്ടി ചിന്തിക്കരുത്.
Cross References
Numbers 22:5അവൻ ബെയോരിന്‍റെ മകനായ ബിലെയാമിനെ വിളിക്കുവാൻ, നദീതീരത്തുള്ള അവന്‍റെ സ്വന്തജാതിക്കാരുടെ ദേശമായ പെഥോരിലേക്ക് ദൂതന്മാരെ അയച്ചു: “ഒരു ജനം മിസ്രയീമിൽ നിന്ന് പുറപ്പെട്ടുവന്ന് ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ വസിക്കുന്നു.
Numbers 23:5അപ്പോൾ യഹോവ ഒരു വചനം ബിലെയാമിന്‍റെ നാവിൽ കൊടുത്തു: “നീ ബാലാക്കിൻ്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയേണം” എന്നു കല്പിച്ചു.
Numbers 24:9അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; 2 ഒരു സിംഹിപോലെ തന്നെ; ആരവനെ ഉണർത്തും? 1 നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; 2 നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
Deuteronomy 7:7“നിങ്ങൾ എണ്ണത്തിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരായതു കൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ട് തിരഞ്ഞെടുത്തത്; നിങ്ങൾ സകലജാതികളെക്കാളും എണ്ണത്തിൽ കുറഞ്ഞവരായിരുന്നുവല്ലോ.
Joshua 24:10എങ്കിലും എനിക്ക് ബിലെയാമിന്‍റെ അപേക്ഷ കേൾക്കുവാൻ മനസ്സില്ലായ്കയാൽ അവൻ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാൻ നിങ്ങളെ അവന്‍റെ കയ്യിൽനിന്ന് വിടുവിച്ചു.
Proverbs 26:2പാറിപ്പോകുന്ന കുരികിലും പറന്നുപോകുന്ന മീവൽപക്ഷിയും പോലെ 2 കാരണംകൂടാതെ ശാപം ഫലിക്കുകയില്ല. 1