Deuteronomy 28:12
തക്കസമയത്ത് നിന്‍റെ ദേശത്തിന് മഴ തരുവാനും നിന്‍റെ സകല പ്രയത്നത്തെയും അനുഗ്രഹിക്കുവാനും യഹോവ നിനക്കു തന്‍റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജനതകൾക്ക് വായ്പ് കൊടുക്കും; എന്നാൽ നീ വായ്പ് വാങ്ങുകയില്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Leviticus 26:4ഞാൻ തക്കസമയത്ത് നിങ്ങൾക്ക് മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.
Deuteronomy 14:29നീ ചെയ്യുന്ന സകലപ്രവൃത്തിയിലും നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും, നിന്‍റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്ന് ഭക്ഷിച്ച് തൃപ്തരാകേണം.
Deuteronomy 15:10നീ അവനു കൊടുത്തേ മതിയാവൂ; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുത്; നിന്‍റെ ദൈവമായ യഹോവ നിന്‍റെ സകലപ്രവൃത്തികളിലും പ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.
Deuteronomy 28:44അവർ നിനക്കു വായ്പ് തരും; അവനു വായ്പ് കൊടുക്കുവാൻ നിനക്കു ഉണ്ടാകുകയില്ല; അവൻ തലയും നീ വാലുമായിരിക്കും.
Psalms 65:9അവിടുന്ന് ഭൂമിയെ സന്ദർശിച്ച് നനയ്ക്കുന്നു; അങ്ങ് അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; 1 ദൈവത്തിന്‍റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; 2 ഇങ്ങനെ അവിടുന്ന് ഭൂമിയെ ഒരുക്കി അവർക്ക് ധാന്യം കൊടുക്കുന്നു. 1
Proverbs 22:7ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; 2 കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന് ദാസൻ. 1