Deuteronomy 32:17
അവർ ദുർഭൂതങ്ങൾക്ക്, ദൈവമല്ലാത്തവയ്ക്ക്, 2 തങ്ങൾ അറിയാത്ത ദേവന്മാർക്കു തന്നെ ബലികഴിച്ചു; 1 അവരുടെ പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല, 2 അവ നൂതനമായി ഉത്ഭവിച്ച മൂർത്തികൾ അത്രേ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
16അവർ അന്യദൈവങ്ങളാൽ അവിടുത്തെ കോപിപ്പിച്ചു, 2 മ്ലേച്ഛതകളാൽ അവിടുത്തെ പ്രകോപിപ്പിച്ചു. 1
18നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു; 2 നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നുകളഞ്ഞു. 1
Cross References
Leviticus 17:7അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങൾക്ക് ഇനി തങ്ങളുടെ ബലികൾ അർപ്പിക്കരുത്; ഇതു തലമുറതലമുറയായി അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.’
Deuteronomy 28:64യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ സർവ്വജനതകളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്‍റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
Judges 5:8അവർ നൂതനദേവന്മാരെ നമിച്ചു; കവാടത്തിങ്കൽ യുദ്ധം ഭവിച്ചു. 2 യിസ്രായേലിന്‍റെ നാല്പതിനായിരത്തിൻ മദ്ധ്യേ 2 പരിചയും കുന്തവും കണ്ടതേയില്ല. 1
Isaiah 44:8നിങ്ങൾ ഭയപ്പെടണ്ടാ; പേടിക്കുകയും വേണ്ടാ; 2 പണ്ടുതന്നെ ഞാൻ നിന്നോട് പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? 1 നിങ്ങൾ എന്‍റെ സാക്ഷികൾ ആകുന്നു; 2 പാറയെപ്പോലെ ശക്തനായ മറ്റൊരു ദൈവവും ഇല്ല + 44:8 പാറയെപ്പോലെ ശക്തനായ മറ്റൊരു ദൈവവും ഇല്ല സങ്കീര്‍ത്തനം 18:2 നോക്കുക; 2 ഞാൻ ഒരുത്തനെയും അറിയുന്നില്ല.”
Jeremiah 19:4“അവർ എന്നെ ഉപേക്ഷിച്ച്, ഈ സ്ഥലത്തെ വഷളാക്കി, അവരും അവരുടെ പൂര്‍വ്വ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്ക് അവിടെവച്ച് ധൂപം കാട്ടി, ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറയ്ക്കുകയും
1 Corinthians 10:19വിഗ്രഹങ്ങൾക്ക് അർപ്പിച്ചതിന് പ്രാധാന്യം ഉണ്ടെന്നോ അല്ലെങ്കിൽ വിഗ്രഹത്തിന് പ്രാധാന്യം വല്ലതും ഉണ്ടെന്നോ ആണോ ഞാൻ പറയുന്നത്?