സഭാപ്രസംഗി 11:9
യൗവനക്കാരാ, നിന്‍റെ യൗവനത്തിൽ സന്തോഷിക്കുക; യൗവനകാലത്തിൽ നിന്‍റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും ബോധിച്ചവണ്ണവും നടന്നുകൊള്ളുക; എന്നാൽ ഇവയെല്ലാം നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിയുക.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 6:2മനുഷ്യരുടെ പുത്രിമാർ സൗന്ദര്യമുള്ളവരെന്ന് ദൈവത്തിന്‍റെ പുത്രന്മാർ + 6:2 ദൈവത്തിന്‍റെ പുത്രന്മാര്‍-സ്വര്‍ഗ്ഗീയ ആത്മാക്കള്‍ കണ്ടിട്ട് തങ്ങൾക്ക് ഇഷ്ടപ്പെട്ട ഏവരെയും ഭാര്യമാരായി സ്വീകരിച്ചു.
Numbers 15:39നിങ്ങൾ യഹോവയുടെ സകല കല്പനകളും ഓർത്തു അനുസരിക്കേണ്ടതിനും നിങ്ങളുടെ സ്വന്തഹൃദയത്തെയും കണ്ണിനെയും അനുസരിച്ച് പരസംഗമായി നടക്കാതിരിക്കേണ്ടതിനും ആ തൊങ്ങൽ സ്മാരകം ആയിരിക്കേണം.
Deuteronomy 29:19അങ്ങനെയുള്ളവൻ ഈ ശാപവചനങ്ങൾ കേൾക്കുമ്പോൾ: “വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന് ഞാൻ ഹൃദയകാഠിന്യത്തിൽ നടന്നാലും എനിക്ക് സുഖം ഉണ്ടാകും” എന്നു പറഞ്ഞ് തന്‍റെ ഹൃദയത്തിൽ തന്നെത്താൻ അനുഗ്രഹിക്കും.
2 Samuel 11:2ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് കിടക്കയിൽനിന്ന് എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാത്തുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നത് മാളികമേൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.
1 Kings 18:27ഉച്ചയായപ്പോൾ ഏലീയാവ് അവരെ പരിഹസിച്ചു: “ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ തിരക്കിലായിരിക്കാം; അല്ലെങ്കിൽ ധ്യാനത്തിലോ, യാത്രയിലോ, ഉറക്കത്തിലോ ആയിരിക്കാം; അവനെ ഉണർത്തേണം” എന്നു പറഞ്ഞു.
Job 31:7എന്‍റെ കാലടി വഴിവിട്ട് മാറിയെങ്കിൽ, 2 എന്‍റെ ഹൃദയം എന്‍റെ കണ്ണിനെ പിന്തുടർന്നുവെങ്കിൽ, 2 വല്ല കറയും എന്‍റെ കൈയ്ക്ക് പറ്റിയെങ്കിൽ, 1