Ecclesiastes 3:8
സ്നേഹിക്കുവാൻ ഒരു കാലം, ദ്വേഷിക്കുവാൻ ഒരു കാലം; 2 യുദ്ധത്തിന് ഒരു കാലവും സമാധാനത്തിന് ഒരു കാലവും ഉണ്ട്.
ബൈബിൾ (മലയാളം)
In The King James Version
A time to love, and a time to hate; a time of war, and a time of peace.
In Context
9പ്രയത്നിക്കുന്നവന് തന്‍റെ പ്രയത്നംകൊണ്ട് എന്ത് ലാഭം?
Cross References
Genesis 14:14തന്‍റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്‍റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ട് ദാൻവരെ പിന്തുടർന്നു.
Joshua 11:23യഹോവ മോശെയോട് കല്പിച്ചതുപോലെ യോശുവ ദേശം മുഴുവനും പിടിച്ചു; അതിനെ യിസ്രായേലിനു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീർന്നു ദേശത്ത് സമാധാനം ഉണ്ടായി.
1 Kings 5:4എന്നാൽ എന്‍റെ ദൈവമായ യഹോവ എനിക്ക് എല്ലാ ഭാഗത്തും സ്വസ്ഥത നൽകിയിരിക്കുന്നു; ഇപ്പോൾ ഒരു പ്രതിയോഗിയോ പ്രതിബന്ധമോ ഇല്ല.
2 Chronicles 19:2ഹനാനിയുടെ മകനായ യേഹൂദർശകൻ അവനെ എതിരേറ്റുചെന്ന് യെഹോശാഫാത്ത് രാജാവിനോട്: “ദുഷ്ടന് സഹായം ചെയ്യുന്നതും, യഹോവയെ പകയ്ക്കുന്നവരോട് സ്നേഹം കാണിക്കുന്നതും ശരിയോ? അതുകൊണ്ട് യഹോവയുടെ കോപം നിന്‍റെമേൽ വന്നിരിക്കുന്നു.
Psalms 105:25തന്‍റെ ജനത്തെ പകക്കുവാനും തന്‍റെ ദാസന്മാരോട് ഉപായം പ്രയോഗിക്കുവാനും 2 കർത്താവ് അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു. 1
Ezekiel 16:8“ഞാൻ നിന്‍റെ അരികിൽ കൂടി കടന്ന് നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിൻ്റെ സമയമായി എന്നു മനസ്സിലാക്കി, എന്‍റെ വസ്ത്രം നിന്‍റെമേൽ വിരിച്ച് നിന്‍റെ നഗ്നത മറച്ചു; ഞാൻ നിന്നോട് സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവൾ ആയിത്തീർന്നു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.