Esther 5:14
അതിന് അവന്‍റെ ഭാര്യ സേരെശും അവന്‍റെ സകലസ്നേഹിതന്മാരും അവനോട്: “അമ്പത് മുഴം + 5:14 1 മുഴം - 45 സെന്റി മീറ്റർ ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ. മൊർദ്ദെഖായിയെ അതിന്മേൽ തൂക്കിക്കൊല്ലുവാൻ നാളെ രാവിലെ നീ രാജാവിനോട് അപേക്ഷിക്കണം. പിന്നെ നിനക്ക് സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിന് പോകാം” എന്ന് പറഞ്ഞു. ഈ കാര്യം ഹാമാന് ബോധിച്ചു. അവൻ കഴുമരം ഉണ്ടാക്കിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Samuel 13:3എന്നാൽ അമ്നോന് ദാവീദിന്‍റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.
1 Kings 21:7അവന്‍റെ ഭാര്യ ഈസേബെൽ അവനോട്: “നീ ഇന്നു യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവല്ലോ? എഴുന്നേറ്റു ഭക്ഷണംകഴിക്ക; നിന്‍റെ മനസ്സു തെളിയട്ടെ; യിസ്രയേല്യനായ നാബോത്തിന്‍റെ മുന്തിരിത്തോട്ടം ഞാൻ നിനക്കു തരും” എന്നു പറഞ്ഞു.
2 Chronicles 22:3അവനും ആഹാബ് ഗൃഹത്തിന്‍റെ വഴികളിൽ നടന്നു; ദുഷ്ടത പ്രവർത്തിപ്പാൻ അവന്‍റെ അമ്മ അവനെ ഉപദേശിച്ചിരുന്നു.
Esther 6:4“പ്രാകാരത്തിൽ ആരുണ്ട്?” എന്ന് രാജാവ് ചോദിച്ചു. എന്നാൽ ഹാമാൻ മൊർദ്ദെഖായിക്ക് വേണ്ടി താൻ തയ്യാറാക്കിയ കഴുവിന്മേൽ അവനെ തൂക്കിക്കൊല്ലുവാൻ രാജാവിനോട് അപേക്ഷിക്കുവാൻ രാജധാനിയുടെ പുറത്ത് പ്രാകാരത്തിൽ വന്ന് നിൽക്കുകയായിരുന്നു.
Psalms 7:13അവിടുന്ന് മരണാസ്ത്രങ്ങളെ അവന്‍റെനേരെ തൊടുത്ത്, 2 തന്‍റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു. 1
Psalms 37:14എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും 2 ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു. 1