Exodus 11:8
അപ്പോൾ നിന്‍റെ ഈ സകലഭൃത്യന്മാരും എന്‍റെ അടുക്കൽവന്ന്: നീയും നിന്‍റെ കീഴിൽ ഇരിക്കുന്ന സർവ്വജനവുംകൂടെ പുറപ്പെടുക എന്നു പറഞ്ഞ് എന്നെ നമസ്കരിക്കും; അതിന്‍റെശേഷം ഞാൻ പുറപ്പെടും.” അങ്ങനെ അവൻ ഉഗ്രകോപത്തോടെ ഫറവോന്‍റെ അടുക്കൽനിന്ന് പുറപ്പെട്ടുപോയി.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 12:31അപ്പോൾ അവൻ മോശെയെയും അഹരോനെയും രാത്രിയിൽ വിളിപ്പിച്ചു: “നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേറ്റ് എന്‍റെ ജനത്തിന്‍റെ നടുവിൽനിന്ന് പുറപ്പെട്ടു, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിക്കുവിൻ.
Deuteronomy 29:24“യഹോവ ഈ ദേശത്തോട് ഇങ്ങനെ ചെയ്തതെന്ത്? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്ത്?” എന്നു സകലജനതകളും ചോദിക്കും.
Judges 4:10ബാരാക്ക് സെബൂലൂനെയും നഫ്താലിയെയും കേദെശിൽ വിളിച്ചുകൂട്ടി; അവന്‍റെ ആജ്ഞപ്രകാരം പതിനായിരം (10,000) പേർ കയറിച്ചെന്നു; ദെബോരയും കൂടെച്ചെന്നു.
1 Kings 20:10ബെൻ-ഹദദ് അവന്‍റെ അടുക്കൽ ആളയച്ചു: “എന്‍റെ അനുയായികൾക്കു ഓരോ പിടിവാരുവാൻ ശമര്യയിലെ പൊടി അവശേഷിക്കുന്നെങ്കിൽ ദേവന്മാർ എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്നു പറയിച്ചു.
Psalms 6:1യഹോവേ, അങ്ങേയുടെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; 2 അങ്ങേയുടെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ. 1
Isaiah 49:26നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; 1 വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്ക് ലഹരിപിടിക്കും; 1 യഹോവയായ ഞാൻ നിന്‍റെ രക്ഷിതാവും 2 യാക്കോബിന്‍റെ വീരൻ നിന്‍റെ വീണ്ടെടുപ്പുകാരനും ആകുന്നു 2 എന്നു സകലമനുഷ്യരും അറിയും.”