Exodus 18:11
യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. കാരണം മിസ്രയീമ്യർ അവരോടു അഹങ്കാരപൂർവ്വം പെരുമാറിയപ്പോൾ അവിടുന്ന് തന്‍റെ ജനത്തെ വിടുവിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 1:10ഈ നിലയിൽ വർദ്ധിച്ചിട്ട് ഒരു യുദ്ധം ഉണ്ടായാൽ, നമ്മുടെ ശത്രുക്കളോട് ചേർന്ന് നമ്മോടു യുദ്ധം ചെയ്യുകയും ഈ രാജ്യം വിട്ടു പോകുകയും ചെയ്യും. അങ്ങനെ വരാതിരിക്കേണ്ടതിന് നാം അവരോടു ബുദ്ധിപൂർവം പെരുമാറുക.”
Exodus 1:22പിന്നെ ഫറവോൻ തന്‍റെ സകലജനത്തോടും: “ജനിക്കുന്ന ഏത് ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏത് പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണം” എന്നും കല്പിച്ചു.
Exodus 5:7“ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന് മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുത്; അവർ തന്നെ പോയി വൈക്കോൽ ശേഖരിക്കട്ടെ.
Exodus 10:3അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കൽ ചെന്നു അവനോട് പറഞ്ഞതെന്തെന്നാൽ: “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ സന്നിധിയിൽ തന്നെത്താൻ താഴ്ത്തുവാൻ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിക്കുവാൻ എന്‍റെ ജനത്തെ വിട്ടയയ്ക്കുക.
Exodus 14:8യഹോവ മിസ്രയീം രാജാവായ ഫറവോന്‍റെ ഹൃദയം കഠിനമാക്കിയതിനാൽ അവൻ യിസ്രായേൽ മക്കളെ പിന്തുടർന്നു. എന്നാൽ യിസ്രായേൽ മക്കൾ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.
Exodus 15:11യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? 2 വിശുദ്ധിയിൽ മഹിമയുള്ളവനേ, 2 സ്തുതികളിൽ ഭയങ്കരനേ, 1 അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, 2 നിനക്കു തുല്യൻ ആർ? 1