Exodus 27:21
സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന് മുമ്പിലുള്ള തിരശ്ശീലയ്ക്ക് പുറത്ത് അഹരോനും അവന്‍റെ പുത്രന്മാരും അത് വൈകുന്നേരംമുതൽ പ്രഭാതംവരെ യഹോവയുടെ മുമ്പാകെ കത്തുവാൻ തക്കവണ്ണം വയ്ക്കേണം; ഇത് യിസ്രായേൽ മക്കൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 1:5ദൈവം വെളിച്ചത്തിനു “പകൽ” എന്നും ഇരുളിനു “രാത്രി” എന്നും പേരുവിളിച്ചു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം + 1:5 സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം യഹൂദര്‍ തങ്ങളുടെ ദിവസം സന്ധ്യമുതല്‍ സന്ധ്യവരെയാണ് കണക്ക് കൂട്ടുന്നത് .
Exodus 12:14”ഈ ദിവസം നിങ്ങൾക്ക് ഓർമ്മദിവസം ആയിരിക്കേണം; നിങ്ങൾ അത് യഹോവയ്ക്ക് ഉത്സവമായി ആചരിക്കേണം. ഇത് നിങ്ങൾ തലമുറതലമുറയായി നിത്യനിയമമായി ആചരിക്കേണം.
Exodus 25:16ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വയ്ക്കേണം.
Exodus 26:31നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്‍റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം.
Exodus 29:9അഹരോന്‍റെയും പുത്രന്മാരുടെയും അരയ്ക്ക് നടുക്കെട്ട് + 29:9 നടുക്കെട്ട് അവരെ സംബന്ധിച്ച് പൗരോഹിത്യം എന്നേക്കുമുള്ള ഒരു കല്പന ആയിരുന്നു കെട്ടി അവർക്ക് തലപ്പാവ് വയ്ക്കേണം. പൗരോഹിത്യം അവർക്ക് നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോനും അവന്‍റെ പുത്രന്മാർക്കും കരപൂരണം ചെയ്യേണം.
Exodus 29:42ഞാൻ നിന്നോട് സംസാരിക്കേണ്ടതിന് നിങ്ങൾക്ക് വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽവച്ച് യഹോവയുടെ മുമ്പാകെ ഇത് നിങ്ങൾക്ക് തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കേണം.