Exodus 31:14
അതിനെ അശുദ്ധമാക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം. ആരെങ്കിലും അന്നു വേല ചെയ്താൽ അവനെ അവന്‍റെ ജനത്തിന്‍റെ ഇടയിൽനിന്ന് ഛേദിച്ചുകളയേണം.
ബൈബിൾ (മലയാളം)
In The King James Version
In Context
13അതുകൊണ്ട് നിങ്ങൾ ശബ്ബത്ത് ആചരിക്കേണം; അത് നിങ്ങൾക്ക് വിശുദ്ധം ആകുന്നു.
Cross References
Exodus 30:33അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്ന് അന്യന് കൊടുക്കുന്നവനെയും അവന്‍റെ ജനത്തിൽനിന്ന് ഛേദിച്ചുകളയേണം.”
Exodus 35:2ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്ക് വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം.
Numbers 15:35പിന്നെ യഹോവ മോശെയോട്: “ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കേണം; സർവ്വസഭയും പാളയത്തിന് പുറത്തുവച്ച് അവനെ കല്ലെറിയേണം” എന്നു കല്പിച്ചു.
Nehemiah 9:14അങ്ങേയുടെ വിശുദ്ധശബ്ബത്ത് അങ്ങ് അവരെ അറിയിച്ച്, അങ്ങേയുടെ ദാസനായ മോശെമുഖാന്തരം അവർക്ക് കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചുകൊടുത്തു.
Isaiah 58:13നീ എന്‍റെ വിശുദ്ധദിവസത്തിൽ നിന്‍റെ കാര്യാദികൾ നോക്കാതെ 2 ശബ്ബത്തിൽ നിന്‍റെ കാൽ അടക്കിവച്ചു, 1 ശബ്ബത്തിനെ ഒരു സന്തോഷം എന്നും 2 യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറയുകയും 1 നിന്‍റെ വേലയ്ക്കു പോവുകയോ 2 നിന്‍റെ കാര്യാദികളെ നോക്കുകയോ 1 വ്യർത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതെ 2 അതിനെ ബഹുമാനിക്കുകയും ചെയ്യുമെങ്കിൽ, 2 നീ യഹോവയിൽ പ്രമോദിക്കും + 58:13 പ്രമോദിക്കും ആനന്ദിക്കും. ; 1
Ezekiel 20:16ഞാൻ അവർക്ക് കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതും ആയ ദേശത്തേക്ക് അവരെ കൊണ്ടുവരുകയില്ല’ എന്നു ഞാൻ മരുഭൂമിയിൽവച്ച് കൈ ഉയർത്തി സത്യംചെയ്തു.