Exodus 32:14
അപ്പോൾ യഹോവ തന്‍റെ ജനത്തിന് വരുത്തും എന്നു കല്പിച്ച അനർത്ഥത്തെക്കുറിച്ച് അനുതപിച്ചു.
ബൈബിൾ (മലയാളം)
In The King James Version
And the LORD repented of the evil which he thought to do unto his people.
In Context
Cross References
Numbers 14:20അതിന് യഹോവ അരുളിച്ചെയ്തത്: “നിന്‍റെ അപേക്ഷ പ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു.
Deuteronomy 32:26ഞാൻ അവരെ തകർത്തുകളഞ്ഞ്, 2 മനുഷ്യരുടെ ഇടയിൽനിന്ന് അവരുടെ ഓർമ്മ ഇല്ലാതാക്കുമായിരുന്നു. 1
Judges 2:18യഹോവ അവർക്ക് ന്യായാധിപന്മാരെ എഴുന്നേല്പിച്ചപ്പോൾ, അവിടുന്ന്, അതാത് ന്യായാധിപനോടു കൂടെയിരുന്ന് അവന്‍റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിച്ചിരുന്നു. എന്തെന്നാൽ തങ്ങളെ ഉപദ്രവിച്ച് പീഡിപ്പിക്കുന്നവരുടെ നിമിത്തമുള്ള അവരുടെ നിലവിളിയിങ്കൽ യഹോവയ്ക്ക് മനസ്സലിവ് തോന്നിയിരുന്നു.
1 Chronicles 21:15ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന് ഒരു ദൂതനെ അവിടെ അയച്ചു; അവൻ നശിപ്പിക്കുവാൻ തുടങ്ങുമ്പോൾ യഹോവ കണ്ടു, ആ അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശം വരുത്തുന്ന ദൂതനോട്: “മതി, നിന്‍റെ കൈ പിൻവലിക്ക” എന്നു കല്പിച്ചു, യഹോവയുടെ ദൂതൻ യെബൂസ്യനായ ഒർന്നാന്‍റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു.
Psalms 106:45ദൈവം അവർക്കുവേണ്ടി തന്‍റെ നിയമം ഓർത്തു; 2 തന്‍റെ മഹാദയയാൽ മനസ്സുമാറ്റി. 1
Jeremiah 26:13അതിനാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നല്ലതാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അനുസരിക്കുവിൻ; എന്നാൽ യഹോവ നിങ്ങൾക്ക് വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.