Exodus 33:19
അതിന് യഹോവ: “ഞാൻ എന്‍റെ മഹിമ + 33:19 മഹിമ ദയ ഒക്കെയും നിന്‍റെ മുമ്പിൽ പ്രദർശിപ്പിക്കും. യഹോവയുടെ നാമത്തെ നിന്‍റെ മുമ്പിൽ ഘോഷിക്കുകയും ചെയ്യും; കൃപ ചെയ്യുവാൻ എനിക്ക് മനസ്സുള്ളവനോട് ഞാൻ കൃപ ചെയ്യും; കരുണ കാണിക്കുവാൻ എനിക്ക് മനസ്സുള്ളവന് ഞാൻ കരുണ കാണിക്കും” എന്നരുളിച്ചെയ്തു.
ബൈബിൾ (മലയാളം)
In The King James Version
In Context
18അപ്പോൾ അവൻ: “അങ്ങേയുടെ തേജസ്സ് എനിക്ക് കാണിച്ചു തരേണമേ” എന്നപേക്ഷിച്ചു.
Cross References
Exodus 3:13മോശെ ദൈവത്തോട്: “ഞാൻ യിസ്രായേൽ മക്കളുടെ അടുക്കൽ ചെന്നു: ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു’ എന്നു പറയുമ്പോൾ: ‘അവന്‍റെ നാമം എന്തെന്ന്?’ അവർ എന്നോട് ചോദിച്ചാൽ ഞാൻ അവരോട് എന്ത് പറയേണം?” എന്നു ചോദിച്ചു.
Nehemiah 9:25അവർ ഉറപ്പുള്ള പട്ടണങ്ങളും ഫലപുഷ്ടിയുള്ള ദേശവും പിടിച്ചു; എല്ലാ നല്ലവസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി. അവർ തിന്ന് തൃപ്തിപ്പെട്ട് പുഷ്ടിയുള്ളവരായി അങ്ങേയുടെ വലിയ നന്മയിൽ സന്തോഷിച്ചു.
Psalms 65:4തിരുപ്രാകാരങ്ങളിൽ വസിക്കേണ്ടതിന് 2 അങ്ങ് തിരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; 1 ഞങ്ങൾ അങ്ങേയുടെ വിശുദ്ധമന്ദിരമായ 2 ആലയത്തിലെ നന്മകൊണ്ട് തൃപ്തരാകും. 1
Isaiah 9:6നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; 2 നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; 1 ആധിപത്യം അവന്‍റെ തോളിൽ ഇരിക്കും; 2 അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, 1 നിത്യപിതാവ്, സമാധാനപ്രഭു 2 എന്നു പേര് വിളിക്കപ്പെടും. 1
Jeremiah 31:12അവർ വന്ന് സീയോൻമുകളിൽ കയറി ഘോഷിച്ചുല്ലസിക്കും; 2 ധാന്യം, വീഞ്ഞ്, എണ്ണ, 1 കുഞ്ഞാടുകൾ, കാളക്കുട്ടികൾ എന്നിങ്ങനെ 2 യഹോവ നൽകുന്ന നന്മയിലേക്ക് ഓടിവരും; 1 അവരുടെ പ്രാണൻ നനയ്ക്കപ്പെടുന്ന തോട്ടം പോലെയാകും; 2 അവർ ഇനി ക്ഷീണിച്ചുപോകുകയും ഇല്ല. 1
Zechariah 9:17അതിന്‍റെ ശ്രേഷ്ഠതയും സൗന്ദര്യവും എത്ര വലുതായിരിക്കും! 2 ധാന്യം യുവാക്കളെയും വീഞ്ഞ് യുവതികളെയും പുഷ്ടീകരിക്കുന്നു.