Exodus 4:18
പിന്നെ മോശെ തന്‍റെ അമ്മായപ്പനായ യിത്രോവിൻ്റെ അടുക്കൽ ചെന്നു അവനോട്: “ഞാൻ പുറപ്പെട്ടു, മിസ്രയീമിലെ എന്‍റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു, അവർ ജീവനോടിരിക്കുന്നുവോ” എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോട്: “സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 3:1മോശെ മിദ്യാനിലെ പുരോഹിതനും തന്‍റെ അമ്മായപ്പനുമായ യിത്രോവിൻ്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്ക് അപ്പുറത്ത് കൊണ്ടു ചെന്നു. അങ്ങനെ ദൈവത്തിന്‍റെ പർവ്വതമായ + 3:1 ദൈവത്തിന്‍റെ വിശുദ്ധ പര്‍വതമായ ഹോരേബ് വരെ എത്തി.
1 Samuel 1:17അതിന് ഏലി: “നീ സമാധാനത്തോടെ പോക; യിസ്രായേലിന്‍റെ ദൈവത്തോടുള്ള നിന്‍റെ അപേക്ഷ അവിടുന്ന് നിനക്ക് നല്കുമാറാകട്ടെ” എന്നു ഉത്തരം പറഞ്ഞു.
2 Kings 5:19അവൻ അവനോട്: “സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു. 1 ഗേഹസിയുടെ അത്യാഗ്രഹം
Acts 15:36കുറേനാൾ കഴിഞ്ഞിട്ട് പൗലൊസ് ബർന്നബാസിനോട്: “നാം കർത്താവിന്‍റെ വചനം അറിയിച്ച പട്ടണം തോറും പിന്നെയും ചെന്നു സഹോദരന്മാർ ക്രിസ്തുവിൽ എങ്ങനെയിരിക്കുന്നു എന്നു അന്വേഷിക്കുക” എന്നു പറഞ്ഞു.
1 Timothy 6:1നുകത്തിൻകീഴിൽ അടിമകളായിരിക്കുന്നവർ ഒക്കെയും ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിക്കുവാൻ തങ്ങളുടെ യജമാനന്മാരെ സകലബഹുമാനത്തിനും യോഗ്യന്മാർ എന്നു എണ്ണേണ്ടതാകുന്നു.