യെഹെസ്കേൽ 18:13
മ്ലേച്ഛത പ്രവർത്തിക്കുക, പലിശയ്ക്കു കൊടുക്കുക, ലാഭം വാങ്ങുക എന്നിവ പ്രവർത്തിക്കുകയോ ചെയ്യുന്നവനായാൽ അവൻ ജീവിച്ചിരിക്കുമോ? അവൻ ജീവിച്ചിരിക്കുകയില്ല; അവൻ ഈ മ്ലേച്ഛതകളെല്ലാം ചെയ്തുവല്ലോ; അവൻ മരിക്കും; അവന്‍റെ രക്തം അവന്‍റെമേൽ വരും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Leviticus 20:9”അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; അവൻ അപ്പനെയും അമ്മയെയും ശപിച്ചു; അവന്‍റെ രക്തം അവന്‍റെമേൽ ഇരിക്കും.
Leviticus 20:27“വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷൻ ആകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലെറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും.”
Ezekiel 3:18ഞാൻ ദുഷ്ടനോട്: ‘നീ മരിക്കും’ എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർമ്മിപ്പിക്കുകയോ, ദുഷ്ടൻ ജീവരക്ഷ പ്രാപിക്കേണ്ടതിന് അവൻ തന്‍റെ ദുർമ്മാർഗ്ഗം ഉപേക്ഷിക്കുവാൻ അവനെ ഓർമ്മിപ്പിച്ചുകൊണ്ട് ഒന്നും പറയുകയോ ചെയ്യാതിരുന്നാൽ, ദുഷ്ടൻ തന്‍റെ അകൃത്യത്തിൽ മരിക്കും; അവന്‍റെ രക്തം ഞാൻ നിന്നോട് ചോദിക്കും.
Ezekiel 18:17നീതികേട് ചെയ്യാതെ തന്‍റെ കൈ പിൻവലിക്കുകയും പലിശയും ലാഭവും വാങ്ങാതിരിക്കുകയും എന്‍റെ വിധികൾ നടത്തി, എന്‍റെ ചട്ടങ്ങൾ അനുസരിക്കുകയും ചെയ്യുന്നു എങ്കിൽ അവൻ അപ്പന്‍റെ അകൃത്യം നിമിത്തം മരിക്കാതെ ജീവിച്ചിരിക്കും.
Ezekiel 18:28അവൻ ഓർത്തു, താൻ ചെയ്ത അതിക്രമങ്ങളൊക്കെയും വിട്ടുതിരിയുകകൊണ്ട്, അവൻ മരിക്കാതെ ജീവിച്ചിരിക്കും
Ezekiel 33:4ആരെങ്കിലും കാഹളനാദം കേട്ടു കരുതിക്കൊള്ളാതെ ഇരുന്നാൽ, വാൾ വന്ന് അവനെ ഛേദിച്ചുകളയുന്നു എങ്കിൽ അവന്‍റെ രക്തം അവന്‍റെ തലമേൽ തന്നെ ഇരിക്കും.