യെഹെസ്കേൽ 22:2
“മനുഷ്യപുത്രാ, നീ ന്യായംവിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായംവിധിക്കുമോ? എന്നാൽ നീ അതിന്‍റെ സകലമ്ലേച്ഛതകളും അതിനോട് അറിയിച്ചു പറയേണ്ടത്:
ബൈബിൾ (മലയാളം)
In The King James Version
In Context
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Cross References
2 Kings 21:16അത്രയുമല്ല, യഹോവയ്ക്ക് അനിഷ്ടമായതു ചെയ്യേണ്ടതിന് മനശ്ശെ യെഹൂദയെ പ്രേരിപ്പിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഉടനീളം കുറ്റമില്ലാത്ത രക്തം ഏറ്റവും അധികം ചിന്തി.
Isaiah 58:1ഉറക്കെ വിളിക്കുക; അടങ്ങിയിരിക്കരുത്; 2 കാഹളംപോലെ നിന്‍റെ ശബ്ദം ഉയർത്തി, 1 എന്‍റെ ജനത്തിന് അവരുടെ ലംഘനത്തെയും 2 യാക്കോബ് ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്കുക. 1
Jeremiah 2:34നിന്‍റെ ഉടുപ്പിൻ്റെ വിളുമ്പിലും 2 കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; 1 ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചത്. 2 ഇവയെക്കുറിച്ചെല്ലാം ഞാൻ ന്യായവാദം കഴിക്കും.” 1
Ezekiel 16:1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ:
Ezekiel 20:4“മനുഷ്യപുത്രാ, നീ അവരെ ന്യായംവിധിക്കുമോ? നീ അവരെ ന്യായംവിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകൾ അവരോട് അറിയിച്ചു പറയേണ്ടത്:
Ezekiel 24:6അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അകത്ത് ക്ലാവുള്ളതും ക്ലാവു വിട്ടുപോകാത്തതുമായ കുട്ടകത്തിന്, രക്തപാതകമുള്ള നഗരത്തിനു തന്നെ, അയ്യോ കഷ്ടം! അതിനെ കഷണംകഷണമായി പുറത്തെടുക്കുക; ചീട്ട് അതിന്മേൽ വീണിട്ടില്ല.