യെഹെസ്കേൽ 25:3
“യഹോവയായ കർത്താവിന്‍റെ വചനം കേൾക്കുവിൻ; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്‍റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീർന്നപ്പോൾ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായിത്തീർന്നപ്പോൾ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോൾ അവരെയും ചൊല്ലി ‘നന്നായി’ എന്നു പറഞ്ഞതുകൊണ്ട്
ബൈബിൾ (മലയാളം)
In The King James Version
In Context
2മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ച് അവരെക്കുറിച്ചു പ്രവചിച്ച് അവരോടു പറയേണ്ടത്:
Cross References
Psalms 35:21അവർ എന്‍റെ നേരെ വായ് പിളർന്നു: 2 “നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു” എന്നു പറഞ്ഞു. 1
Proverbs 17:5ദരിദ്രനെ പരിഹസിക്കുന്നവൻ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; 2 ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കുകയില്ല. 1
Lamentations 1:7കഷ്ടതയുടെയും അലച്ചിലിന്‍റെയും കാലത്ത് 2 യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു; 1 സഹായിക്കുവാൻ ആരുമില്ലാതെ അവളുടെ ജനം 2 ശത്രുവിന്‍റെ കയ്യിൽ അകപ്പെട്ടപ്പോൾ, 1 ശത്രുക്കൾ അവളെ നോക്കി 2 അവളുടെ നാശത്തിൽ പരിഹസിച്ചു. 1
Lamentations 4:21ഊസ് ദേശത്ത് പാർക്കുന്ന ഏദോംപുത്രിയേ, 2 സന്തോഷിച്ച് ആനന്ദിക്ക; 1 പാനപാത്രം നിന്‍റെ അടുക്കലേക്കും വരും; 2 നീ ലഹരിപിടിച്ച് നിന്നെത്തന്നെ നഗ്നയാക്കും. 1
Ezekiel 25:8യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യെഹൂദാഗൃഹം സകല ജനതകളെയുംപോലെ തന്നെ’ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ട്,
Ezekiel 35:10“യഹോവ അവിടെ ഉണ്ടായിരിക്കുമ്പോൾ: ‘ഈ ജനതകൾ രണ്ടും ഈ ദേശങ്ങൾ രണ്ടും എനിക്കുള്ളവയാകും; ഞങ്ങൾ അത് കൈവശമാക്കും’ എന്നു നീ പറഞ്ഞതുകൊണ്ട്