യെഹെസ്കേൽ 28:16
നിന്‍റെ വ്യാപാരത്തിൻ്റെ പെരുപ്പംനിമിത്തം 2 നിന്‍റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞ് നീ പാപംചെയ്തു; 1 അതുകൊണ്ട് ഞാൻ നിന്നെ ‘അശുദ്ധൻ’ എന്നു എണ്ണി 2 ദേവപർവ്വതത്തിൽ നിന്ന് തള്ളിക്കളഞ്ഞു; 1 മറയ്ക്കുന്ന കെരൂബേ, 2 ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽനിന്ന് നശിപ്പിച്ചുകളഞ്ഞു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
15നിന്നെ സൃഷ്ടിച്ച നാൾമുതൽ നിന്നിൽ നീതികേട് കണ്ടതുവരെ 2 നീ നടപ്പിൽ നിഷ്കളങ്കനായിരുന്നു. 1
Cross References
Genesis 3:24ഇങ്ങനെ ദൈവം മനുഷ്യനെ ഇറക്കിവിട്ടു; ജീവന്‍റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാവൽചെയ്യുവാൻ അവിടുന്ന് ഏദെൻ തോട്ടത്തിന് കിഴക്ക് കെരൂബുകളെ എല്ലാ വശത്തേക്കും തിരിഞ്ഞുകൊണ്ടിരിക്കുന്ന ജ്വാലയുള്ള വാളുമായി നിർത്തി.
Leviticus 18:24“ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നെ അശുദ്ധരാക്കരുത്; ഞാൻ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്ന ജനതകൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു.
Isaiah 23:9സകല മഹത്ത്വത്തിന്‍റെയും അഹങ്കാരത്തെ അശുദ്ധമാക്കേണ്ടതിനും 2 ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിനും 2 സൈന്യങ്ങളുടെ യഹോവ അത് നിർണ്ണയിച്ചിരിക്കുന്നു. 1
Ezekiel 8:17അപ്പോൾ അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിക്കുവാൻ ദേശം സാഹസംകൊണ്ടു നിറയ്ക്കുന്നത്? കണ്ടില്ലേ അവർ മരച്ചില്ല മൂക്കിൽ തൊടുവിക്കുന്നത്?
Ezekiel 28:14നീ ചിറകുവിടർത്തി മറയ്ക്കുന്ന കെരൂബ് ആകുന്നു; 2 ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; 2 നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽ സഞ്ചരിച്ചുപോന്നു. 1
Amos 3:9“ശമര്യാപർവ്വതങ്ങളിൽ വന്നുകൂടി 2 അതിന്‍റെ നടുവിലുള്ള മഹാകലഹങ്ങളെയും 1 അതിന്‍റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിൻ” 2 എന്ന് അസ്തോദിലെയും ഈജിപ്റ്റിലെയും 2 അരമനകളിന്മേൽ ഘോഷിച്ചുപറയുവിൻ! 1