Ezekiel 29:21
“അന്നാളിൽ ഞാൻ യിസ്രായേൽഗൃഹത്തിന് ഒരു കൊമ്പ് മുളയ്ക്കുമാറാക്കി, അവരുടെ നടുവിൽ നിനക്കു തുറന്ന വായ് നല്കും; ഞാൻ യഹോവ എന്നു അവർ അറിയും.”
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 51:15കർത്താവേ, എന്‍റെ അധരങ്ങളെ തുറക്കേണമേ; 2 എന്നാൽ എന്‍റെ വായ് അങ്ങേക്ക് സ്തുതിപാടും. 1
Psalms 112:9അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; 2 അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു; 2 അവന്‍റെ ശക്തി + 112:9 ശക്തി കൊമ്പ് ബഹുമാനത്തോടെ ഉയർന്നിരിക്കും. 1
Psalms 148:14തന്നോട് അടുത്തിരിക്കുന്ന ജനമായി 2 യിസ്രായേൽ മക്കളായ തന്‍റെ സകലഭക്തന്മാർക്കും പുകഴ്ചയായി 2 ദൈവം സ്വജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു. 1 യഹോവയെ സ്തുതിക്കുവിൻ.
Jeremiah 23:5“ഇതാ, ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണ് ബുദ്ധിയോടെ പ്രവർത്തിച്ച് ദേശത്തു നീതിയും ന്യായവും നടത്തും.
Ezekiel 24:27രക്ഷപെട്ടുപോകുന്നവനോടു സംസാരിക്കുവാൻ അന്നു നിന്‍റെ വായ് തുറക്കും; നീ ഇനി മൗനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവർക്ക് ഒരു അടയാളമായിരിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.”
Ezekiel 29:6മിസ്രയീം നിവാസികൾ യിസ്രായേൽഗൃഹത്തിന് ഒരു + 29:6 ഞാങ്ങണവടിഓടക്കോലായിരുന്നതുകൊണ്ട് ഞാൻ യഹോവ എന്നു അവരെല്ലം അറിയും.