യെഹെസ്കേൽ 29:3
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “മിസ്രയീം രാജാവായ ഫറവോനേ, തന്‍റെ നദികളുടെ നടുവിൽ കിടന്ന്: 2 ‘ഈ നദി എനിക്കുള്ളതാകുന്നു; 1 ഞാൻ അതിനെ എനിക്കായിട്ട് ഉണ്ടാക്കിയിരിക്കുന്നു’ എന്നു പറയുന്ന മഹാസത്വമേ, 2 ഞാൻ നിനക്കു വിരോധമായിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 8:17“എന്‍റെ ശക്തിയും എന്‍റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി” എന്നു നിന്‍റെ ഹൃദയത്തിൽ പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.
Psalms 76:7അങ്ങ് ഭയങ്കരനാകുന്നു; 2 അങ്ങ് കോപിച്ചാൽ തിരുമുമ്പാകെ നില്‍ക്കാൻ കഴിയുന്നവൻ ആര്‍? 1
Isaiah 27:1അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്‍റെ വാൾകൊണ്ടു വിദ്രുതസർപ്പമായ + 27:1 വിദ്രുതസർപ്പമായ കുതിച്ചുപായുന്ന സർപ്പമായ. ലിവ്യാഥാനെയും വക്രസർപ്പമായ + 27:1 വക്രസർപ്പമായ വളഞ്ഞുപുളഞ്ഞ് പോകുന്ന സർപ്പമായ. ലിവ്യാഥാനെയും ശിക്ഷിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും. 1
Jeremiah 44:30“ഞാൻ യെഹൂദാ രാജാവായ സിദെക്കീയാവിനെ അവന്‍റെ ശത്രുവും അവനു പ്രാണഹാനി വരുത്തുവാൻ നോക്കിയവനുമായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിന്‍റെ കയ്യിൽ ഏല്പിച്ചതുപോലെ ഞാൻ മിസ്രയീം രാജാവായ ഫറവോൻ-ഹോഫ്രയെയും അവന്‍റെ ശത്രുക്കളുടെ കൈയിലും അവനു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
Ezekiel 28:22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘സീദോനേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്‍റെ നടുവിൽ എന്നെത്തന്നെ മഹത്വീകരിക്കും; ഞാൻ അതിൽ ന്യായവിധികൾ നടത്തി എന്നെത്തന്നെ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
Ezekiel 32:2“മനുഷ്യപുത്രാ, നീ മിസ്രയീം രാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപം കഴിച്ച് അവനോട് പറയേണ്ടത്: 1 ‘ജനതകളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; 2 നീ കടലിലെ നക്രംപോലെ ആയിരുന്നു; 1 നീ നദികളിൽ ചാടി കാൽ കൊണ്ടു വെള്ളം കലക്കി 2 നദികളെ മലിനമാക്കിക്കളഞ്ഞു.’ 1