യെഹെസ്കേൽ 30:5
കൂശ്യരും പൂത്യരും ലൂദ്യരും ആയ സകല സമ്മിശ്രജനതകളും 2 കൂബ്യരും സഖ്യത്തിൽപെട്ട ദേശക്കാരും അവരോടുകൂടെ വാൾകൊണ്ടു വീഴും.” 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Chronicles 12:3മിസ്രയീമിലെ രാജാവായ ശീശക്ക് ആയിരത്തി ഇരുനൂറ് രഥങ്ങളോടും അറുപതിനായിരം കുതിരപ്പടയാളികളോടുംകൂടെ യെരൂശലേമിന്‍റെ നേരെ വന്നു; അവനോടുകൂടെ മിസ്രയീമിൽ നിന്ന് ലൂബ്യർ, സൂക്യർ, കൂശ്യർ, എന്നിങ്ങനെ അസംഖ്യം പടയാളികളും വന്നിരുന്നു.
Isaiah 20:4അശ്ശൂർ രാജാവ് മിസ്രയീമില്‍ നിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്‍റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും.
Jeremiah 25:24മരുവാസികളായ സമ്മിശ്രജനതയുടെ സകല രാജാക്കന്മാരെയും
Jeremiah 46:9കുതിരകളേ, കുതിച്ചു ചാടുവിൻ; 2 രഥങ്ങളേ, ഇരച്ചുകയറുവിൻ! 1 വീരന്മാർ പുറപ്പെടട്ടെ; 2 പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും 2 വില്ലെടുത്തു കുലക്കുന്ന ലൂദ്യരും കൂടെ. 1
Ezekiel 27:10പാർസികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്‍റെ സൈന്യത്തിൽ ഉണ്ടായിരുന്നു; അവർ പരിചയും ശിരസ്ത്രങ്ങളും നിന്നിൽ തൂക്കി നിനക്കു ഭംഗിപിടിപ്പിച്ചു.
Nahum 3:9കൂശും ഈജിപ്റ്റും അവളുടെ ബലമായിരുന്നു; 2 അത് അതിരില്ലാത്തതായിരുന്നു; 1 പൂത്യരും ലൂബ്യരും 2 നിന്‍റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. 1