യെഹെസ്കേൽ 32:18
“മനുഷ്യപുത്രാ, നീ മിസ്രയീമിലെ ജനസമൂഹത്തെക്കുറിച്ചു വിലപിച്ച്, അതിനെയും പ്രസിദ്ധമായ ജനതകളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.
ബൈബിൾ (മലയാളം)
In The King James Version
In Context
17പന്ത്രണ്ടാം ആണ്ട്, അതേ മാസം, പതിനഞ്ചാം തീയതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Cross References
Psalms 30:9ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്‍റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്? 2 ധൂളി അങ്ങയെ സ്തുതിക്കുമോ? 2 അത് അങ്ങേയുടെ സത്യം പ്രസ്താവിക്കുമോ? 1
Isaiah 14:15എന്നാൽ നീ പാതാളത്തിലേക്ക്, 2 നാശകൂപത്തിന്‍റെ അടിയിലേക്കു തന്നെ വീഴും. 1
Jeremiah 1:10നോക്കുക; നിർമ്മൂലമാക്കുവാനും പൊളിക്കുവാനും 1 നശിപ്പിക്കുവാനും ഇടിച്ചുകളയുവാനും 2 പണിയുവാനും നടുവാനും വേണ്ടി 1 ഞാൻ നിന്നെ ഇന്ന് ജനതകളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവച്ചിരിക്കുന്നു” 2 എന്നു യഹോവ എന്നോട് കല്പിച്ചു.
Ezekiel 26:20ഞാൻ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പുരാതനജനത്തിന്‍റെ അടുക്കൽ ഇറക്കുകയും നിനക്കു നിവാസികൾ ഇല്ലാതെയിരിക്കേണ്ടതിനും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്‍ക്കാതെയിരിക്കേണ്ടതിനും ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ, പുരാതനശൂന്യങ്ങളിൽ തന്നെ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടി താമസിപ്പിക്കുകയും ചെയ്യും.
Ezekiel 31:16ഞാൻ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാതാളത്തിൽ അതിനെ തള്ളിയിട്ടപ്പോൾ, അതിന്‍റെ വീഴ്ചയുടെ മുഴക്കത്തിൽ ഞാൻ ജനതകളെ നടുങ്ങുമാറാക്കി; ഏദെനിലെ സകലവൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായ, വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്ത് ആശ്വാസം പ്രാപിച്ചു.
Ezekiel 32:12വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്‍റെ പുരുഷാരത്തെ വീഴുമാറാക്കും; 2 അവരെല്ലാവരും ജനതകളിൽവച്ച് ഉഗ്രന്മാർ; 1 അവർ മിസ്രയീമിന്‍റെ പ്രതാപത്തെ ശൂന്യമാക്കും; 2 അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും. 1