യെഹെസ്കേൽ 34:5
ഇടയൻ ഇല്ലാതിരിക്കുകയാൽ അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടിലെ സകലമൃഗങ്ങൾക്കും ഇരയായിത്തീർന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 27:17അകത്ത് കൊണ്ടുവരുവാനും സകലജഡത്തിൻ്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെമേൽ ഒരാളിനെ നിയമിക്കുമാറാകട്ടെ” എന്നു പറഞ്ഞു.
2 Chronicles 18:16അതിന് അവൻ: “ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ജനമെല്ലാം പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്ക് നാഥനില്ല; ഇവർ ഓരോരുത്തൻ താന്താന്‍റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു” എന്നു പറഞ്ഞു.
Jeremiah 12:9എന്‍റെ അവകാശം എനിക്ക് പുള്ളിക്കഴുകനെപ്പോലെയോ + 12:9 പുള്ളിക്കഴുകനെപ്പോലെയോ കഴുതപ്പുലിയെപ്പോലെയോ? 2 കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? 1 നിങ്ങൾ ചെന്നു എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടി, 2 അവരെ വിഴുങ്ങുവാൻ വരുവിൻ. 1
Jeremiah 23:2അതുകൊണ്ട്, തന്‍റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ച് യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്‍റെ ആട്ടിൻകൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിക്കുകയും ഓടിച്ചുകളയുകയും ചെയ്തിരിക്കുന്നു; ഇതാ ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ച് നിങ്ങളോടു ചോദിക്കും” എന്നു യഹോവയുടെ അരുളപ്പാടു.
Jeremiah 50:17യിസ്രായേൽ ചിതറിപ്പോയ ആട്ടിൻകൂട്ടം ആകുന്നു; സിംഹങ്ങൾ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂർ രാജാവ് അതിനെ വിഴുങ്ങി; ഒടുവിൽ ഇപ്പോൾ ബാബേൽരാജാവായ നെബൂഖദ്നേസർ അതിന്‍റെ അസ്ഥികൾ ഒടിച്ചുകളഞ്ഞു.”
Ezekiel 33:28ഞാൻ ദേശത്തെ പാഴും ശൂന്യവും ആക്കും; അതിന്‍റെ ബലത്തിന്‍റെ പ്രതാപം നിന്നുപോകും; ആരും വഴിനടക്കാത്തവണ്ണം യിസ്രായേൽപർവ്വതങ്ങൾ ശൂന്യമായിത്തീരും.