Ezekiel 39:18
നിങ്ങൾ വീരന്മാരുടെ മാംസം തിന്ന് ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കണം; അവരെല്ലാം ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നെ.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 32:14കന്നുകാലികളുടെ വെണ്ണയും ആടുകളുടെ പാലും 2 ആട്ടിൻകുട്ടികളുടെ മേദസ്സും 1 ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും 2 ഗോതമ്പിൻ കാമ്പും അവനു കൊടുത്തു; 2 നീ മുന്തിരിയുടെ രക്തമായ വീഞ്ഞു കുടിച്ചു. 1
Psalms 68:30ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും 2 ജനതകൾ വെള്ളിക്കൂമ്പാരങ്ങളോടുകൂടി വന്ന് കീഴടങ്ങുംവരെ 1 അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; 2 യുദ്ധതല്പരന്മാരായ ജനതകളെ ചിതറിക്കേണമേ. 1
Isaiah 34:7അവയോടുകൂടി കാട്ടുപോത്തുകളും 2 കാളകളോടുകൂടി മൂരികളും വീഴും; 1 അവരുടെ ദേശം രക്തം കുടിച്ചു ലഹരിപിടിക്കും; 2 അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും. 1
Jeremiah 50:27അതിലെ കാളകളെ എല്ലാം കൊല്ലുവിൻ; 2 അവ കൊലക്കളത്തിലേക്ക് ഇറങ്ങിപ്പോകട്ടെ; 1 അവർക്ക് അയ്യോ കഷ്ടം; അവരുടെ നാൾ, 2 അവരുടെ സന്ദർശനകാലം വന്നിരിക്കുന്നു.
Ezekiel 29:5ഞാൻ നിന്നെയും നിന്‍റെ നദികളിലെ മത്സ്യങ്ങളെ എല്ലാം മരുഭൂമിയിൽ എറിഞ്ഞുകളയും; 2 നീ വെളിമ്പ്രദേശത്തു വീഴും; 1 ആരും നിന്നെ പെറുക്കുകയോ ശേഖരിക്കുകയോ ചെയ്യുകയില്ല; 2 ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും.
Ezekiel 34:17”നിങ്ങളോ, എന്‍റെ ആടുകളേ,” യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ആടിനും ആടിനും നടുവിലും ആട്ടുകൊറ്റന്മാർക്കും കോലാട്ടുകൊറ്റന്മാർക്കും നടുവിലും ന്യായം വിധിക്കുന്നു.