യെഹെസ്കേൽ 40:10
കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൻ്റെ കാവൽമാടങ്ങൾ ഒരു വശത്ത് മൂന്നും മറുവശത്ത് മൂന്നും ആയിരുന്നു; മൂന്നിനും ഒരേ അളവായിരുന്നു; ഇരുവശത്തും ഉള്ള കട്ടിളക്കാലുകൾക്കും ഒരേ അളവായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
11അവൻ ഗോപുരദ്വാരത്തിൻ്റെ വീതി അളന്നു; പത്തുമുഴം; ഗോപുരത്തിൻ്റെ നീളം അളന്നു: പതിമൂന്നു മുഴം.
Cross References
Ezekiel 40:21അതിന്‍റെ കാവൽമാടങ്ങൾ ഇരുവശവും മൂന്നു വീതം ആയിരുന്നു; അതിന്‍റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിൻ്റെ അളവുപോലെ ആയിരുന്നു; അതിന്‍റെ നീളം അമ്പത് മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
Ezekiel 40:44അകത്തെ ഗോപുരത്തിനു പുറത്ത്, അകത്തെ പ്രാകാരത്തിൽ തന്നെ, രണ്ടു മണ്ഡപങ്ങൾ ഉണ്ടായിരുന്നു; ഒന്ന് വടക്കെ ഗോപുരത്തിൻ്റെ പാർശ്വത്തിൽ തെക്കോട്ടു ദർശനമുള്ളതായിരുന്നു; മറ്റേത് തെക്കെഗോപുരത്തിൻ്റെ പാർശ്വത്തിൽ വടക്കോട്ടു ദർശനമുള്ളതായിരുന്നു.