യെഹെസ്കേൽ 47:18
കിഴക്കു ഭാഗമോ ഹൌറാൻ, ദമ്മേശെക്, ഗിലെയാദ് എന്നിവെക്കും യിസ്രായേൽദേശത്തിന്നും ഇടയിൽ യോൎദ്ദാൻ ആയിരിക്കേണം; വടക്കെഅതിർമുതൽ കിഴക്കെകടൽവരെ നിങ്ങൾ അളക്കേണം; അതു കിഴക്കെഭാഗം.
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
Cross References
Genesis 31:23ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ടു ഏഴു ദിവസത്തെ വഴി അവനെ പിന്തുടൎന്നു ഗിലെയാദ്പൎവ്വതത്തിൽ അവനോടു ഒപ്പം എത്തി.
Numbers 32:1എന്നാൽ രൂബേന്യൎക്കും ഗാദ്യൎക്കും എത്രയും വളരെ ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‌ദേശവും ആടുമാടുകൾക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു
Job 40:23നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോൎദ്ദാൻ അതിന്റെ വായിലേക്കു ചാടിയാലും അതു നിൎഭയമായിരിക്കും.