Ezekiel 48:21
ശേഷിക്കുന്ന ഭാഗം പ്രഭുവിനുള്ളതായിരിക്കേണം; വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും ഇരുവശത്തും വഴിപാടുസ്ഥലത്തിൻ്റെ ഇരുപത്തയ്യായിരം (25,000) മുഴത്തിനെതിരെ കിഴക്കെ അതിർത്തിയിലും പടിഞ്ഞാറ് ഇരുപത്തയ്യായിരം (25,000) മുഴത്തിനെതിരെ പടിഞ്ഞാറേ അതിർത്തിയിലും ഗോത്രങ്ങളുടെ ഓഹരികൾക്ക് ഒത്തവണ്ണം തന്നെ; ഇത് പ്രഭുവിനുള്ളതായിരിക്കേണം; വിശുദ്ധവഴിപാടുസ്ഥലവും വിശുദ്ധമന്ദിരമായ ആലയവും അതിന്‍റെ നടുവിൽ ആയിരിക്കേണം;
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Ezekiel 34:23അവയെ മേയിക്കേണ്ടതിന് ഞാൻ ഒരു ഇടയനെ അവക്കായി നിയമിക്കും; എന്‍റെ ദാസനായ ദാവീദിനെ തന്നെ; അവൻ അവയെ മേയിച്ച്, അവയ്ക്ക് ഇടയനായിരിക്കും.
Ezekiel 45:7പ്രഭുവിനുള്ളത്, വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും ഇരുവശത്തും വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും മുമ്പിൽ പടിഞ്ഞാറുവശത്ത് പടിഞ്ഞാറോട്ടും കിഴക്കുവശത്ത് കിഴക്കോട്ടും ആയിരിക്കേണം; അതിന്‍റെ നീളം ദേശത്തിന്‍റെ പടിഞ്ഞാറെ അതിരുമുതൽ കിഴക്കെ അതിരുവരെയുള്ള അംശങ്ങളിൽ ഒന്നിനോട് ഒത്തിരിക്കേണം.
Ezekiel 48:10ഈ വിശുദ്ധവഴിപാട് പുരോഹിതന്മാർക്കുള്ളതായിരിക്കേണം; അത് വടക്ക് ഇരുപത്തയ്യായിരം (25,000) മുഴം നീളവും പടിഞ്ഞാറ് പതിനായിരം (10,000) മുഴം വീതിയും കിഴക്ക് പതിനായിരം (10,000) മുഴം വീതിയും തെക്ക് ഇരുപത്തയ്യായിരം (25,000) മുഴം നീളവും ഉള്ളത് തന്നെ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്‍റെ നടുവിൽ ആയിരിക്കേണം.
Hosea 1:11യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങൾക്കു ഒരു തലവനെ നിയമിച്ച് ദേശത്തുനിന്ന് പുറപ്പെട്ടുപോകും; യിസ്രായേലിന്‍റെ നാൾ വലുതായിരിക്കുമല്ലോ + 1:11 യിസ്രായേലിന്‍റെ നാൾ വലുതായിരിക്കുമല്ലോ ദൈവം തന്‍റെ ജനത്തെ വീണ്ടും നടും.”