യെഹെസ്കേൽ 8:1
ബാബിലോന്യ പ്രവാസത്തിന്‍റെ ആറാം ആണ്ട് ആറാം മാസം അഞ്ചാം തീയതി, ഞാൻ ബാബിലോണിലെ വീട്ടിൽ ഇരിക്കുമ്പോൾ, യെഹൂദാമൂപ്പന്മാർ എന്‍റെ മുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അവിടെ യഹോവയായ കർത്താവിന്‍റെ കൈ എന്‍റെ മേൽ വന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 6:32എലീശാ തന്‍റെ വീട്ടിൽ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ രാജാവ് ഒരാളെ തനിക്കുമുമ്പായി അയച്ചു; ദൂതൻ എലീശയുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവൻ മൂപ്പന്മാരോട്: “എന്‍റെ തല എടുത്തുകളയുവാൻ ആ കൊലപാതകപുത്രൻ ആളയച്ചിരിക്കുന്നത് നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടച്ചു വാതില്ക്കൽ അവനെ തടയുക; അവന്‍റെ യജമാനന്‍റെ കാലൊച്ച അവന്‍റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ?” എന്നു പറഞ്ഞു.
Ezekiel 1:3കല്ദയദേശത്ത് കെബാർനദീതീരത്തുവച്ച് ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതന് യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കരവും അവന്‍റെമേൽ ഉണ്ടായിരുന്നു.
Ezekiel 3:14ദൈവത്തിന്‍റെ ആത്മാവ് എന്നെ എടുത്തുകൊണ്ടുപോയി; ഞാൻ വ്യസനത്തോടും മനസ്സിന്‍റെ തീക്ഷ്ണതയോടും കൂടെ പോയി; യഹോവയുടെ കൈ ശക്തിയോടെ എന്‍റെ മേൽ ഉണ്ടായിരുന്നു.
Ezekiel 14:1യിസ്രായേൽമൂപ്പന്മാരിൽ ചിലർ എന്‍റെ അടുക്കൽവന്ന് എന്‍റെ മുമ്പിൽ ഇരുന്നു.
Ezekiel 20:1ബാബിലോന്യ പ്രവാസത്തിന്‍റെ ഏഴാം ആണ്ട് അഞ്ചാം മാസം പത്താം തീയതി യിസ്രായേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു അരുളപ്പാടു ചോദിക്കുവാൻ വന്ന് എന്‍റെ മുമ്പിൽ ഇരുന്നു.
Ezekiel 26:1ബാബിലോന്യ പ്രവാസത്തിന്‍റെ പതിനൊന്നാം ആണ്ട് ഒന്നാം തീയതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: