യെഹെസ്കേൽ 8:16
അവിടുന്ന് എന്നെ യഹോവയുടെ ആലയത്തിന്‍റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി; യഹോവയുടെ മന്ദിരത്തിന്‍റെ വാതില്ക്കൽ മണ്ഡപത്തിനും യാഗപീഠത്തിനും മദ്ധ്യത്തിൽ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ അവരുടെ പുറം യഹോവയുടെ മന്ദിരത്തിന്‍റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ട് നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 17:3ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യ ദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ, ശേഷമുള്ള ആകാശത്തിലെ സൈന്യത്തെയോ സേവിച്ച് നമസ്കരിക്കുകയും ചെയ്ത പുരുഷനോ സ്ത്രീയോ നിങ്ങളുടെ ഇടയിൽ ഉണ്ടെന്ന്
2 Kings 16:14യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവൻ ആലയത്തിന്‍റെ മുൻവശത്ത് തന്‍റെ യാഗപീഠത്തിനും യഹോവയുടെ ആലയത്തിനും മദ്ധ്യേ നിന്നു നീക്കി, തന്‍റെ യാഗപീഠത്തിന്‍റെ വടക്കുവശത്ത് കൊണ്ടു പോയി വച്ചു.
2 Kings 23:5യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്‍റെ ചുറ്റുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാരികളെയും, ബാലിനും സൂര്യനും ചന്ദ്രനും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവ്വസൈന്യത്തിനും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു.
2 Chronicles 7:7ശലോമോൻ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠം, ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ അർപ്പിക്കാൻ മതിയാകാതെ വന്നപ്പോൾ, അവൻ യഹോവയുടെ ആലയത്തിന് മുമ്പിലുള്ള പ്രാകാരത്തിന്‍റെ മദ്ധ്യഭാഗം ശുദ്ധീകരിച്ച്, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു.
Job 31:26“സൂര്യൻ ജ്വലിക്കുന്നതോ 2 ചന്ദ്രൻ ശോഭയോടെ പ്രകാശിക്കുന്നതോ കണ്ടിട്ട് 1
Jeremiah 2:27അവർ വൃക്ഷത്തോട്: “നീ എന്‍റെ അപ്പൻ” എന്നും 2 കല്ലിനോട്: “നീ എന്നെ പ്രസവിച്ചവൾ” എന്നും പറയുന്നു; 1 അവർ മുഖമല്ല മുതുകത്രേ എന്നിലേക്കു തിരിച്ചിരിക്കുന്നത്; 2 എന്നാൽ കഷ്ടകാലത്ത് അവർ: “നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കേണമേ” എന്നു പറയും. 1