Ezra 4:1
പ്രവാസികളുടെ തലമുറ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് മന്ദിരം പണിയുന്നു എന്നു യെഹൂദയുടെയും, ബെന്യാമീന്‍റെയും വൈരികൾ കേട്ടപ്പോൾ
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 5:4എന്നാൽ എന്‍റെ ദൈവമായ യഹോവ എനിക്ക് എല്ലാ ഭാഗത്തും സ്വസ്ഥത നൽകിയിരിക്കുന്നു; ഇപ്പോൾ ഒരു പ്രതിയോഗിയോ പ്രതിബന്ധമോ ഇല്ല.
Ezra 1:11പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ ആകെ അയ്യായിരത്തിനാനൂറ് (5,400) ആയിരുന്നു. പ്രവാസികളെ ബാബേലിൽനിന്ന് യെരൂശലേമിലേക്ക് കൊണ്ടുപോകുമ്പോൾ ഇവയൊക്കെയും ശേശ്ബസ്സർ കൊണ്ടുപോയി.
Ezra 6:16യിസ്രായേൽമക്കളും, പുരോഹിതന്മാരും, ലേവ്യരും ശേഷം പ്രവാസികളും, സന്തോഷത്തോടെ ഈ ദൈവാലയത്തിന്‍റെ പ്രതിഷ്ഠ കഴിച്ചു.
Ezra 7:9ഒന്നാം മാസം ഒന്നാം തിയ്യതി അവൻ ബാബേലിൽനിന്ന് യാത്ര പുറപ്പെട്ടു; തന്‍റെ ദൈവത്തിന്‍റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ട് അവൻ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമിൽ എത്തി.
Ezra 10:16അനന്തരം പ്രവാസികൾ അങ്ങനെ തന്നെ ചെയ്തു; എസ്രാപുരോഹിതനും ചില പിതൃഭവനത്തലവന്മാരും ചേർന്ന് ഓരോ പിതൃഭവനത്തിൽ നിന്നും അതതിന്‍റെ തലവന്മാരെ പേരുപേരായി തിരഞ്ഞെടുത്തു; അവർ ഈ കാര്യം പരിശോധിക്കുവാൻ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.
Daniel 5:13അങ്ങനെ അവർ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവ് ദാനീയേലിനോട് ചോദിച്ചത്: “എന്‍റെ അപ്പനായ രാജാവ് യെഹൂദായിൽനിന്ന് കൊണ്ടുവന്ന പ്രവാസികളിൽ ഒരുവനായ ദാനീയേൽ നീ തന്നെയോ?