എസ്രാ 6:17
ഈ ദൈവാലയത്തിന്‍റെ പ്രതിഷ്ഠയ്ക്ക് നൂറ് (100) കാളകളെയും ഇരുനൂറ് (200) ആട്ടുകൊറ്റന്മാരെയും, നാനൂറ് (400) കുഞ്ഞാടുകളെയും യിസ്രായേൽ ഗോത്രങ്ങളുടെ എണ്ണത്തിനൊത്തവണ്ണം, എല്ലാ യിസ്രായേലിനും വേണ്ടി പാപയാഗത്തിന്നായി പന്ത്രണ്ട് (12) വെള്ളാട്ടുകൊറ്റന്മാരെയും യാഗം കഴിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Leviticus 4:13“യിസ്രായേൽസഭ മുഴുവനും + 4:13 യിസ്രായേൽസഭ മുഴുവനും കൂടിവന്ന യിസ്രായേൽജനം മുഴുവനും അബദ്ധവശാൽ പാപംചെയ്യുകയും ആ കാര്യം സഭയുടെ കണ്ണിന് മറഞ്ഞിരിക്കുകയും, ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അവർ പാപംചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താൽ,
Leviticus 4:28പാപം അവനു ബോദ്ധ്യമായി എങ്കിൽ അവൻ ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.
1 Kings 8:63ശലോമോൻ യഹോവയ്ക്ക് ഇരുപത്തി രണ്ടായിരം കാളകളെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളെയും സമാധാനയാഗമായിട്ട് അർപ്പിച്ചു. ഇങ്ങനെ രാജാവും എല്ലാ യിസ്രായേൽമക്കളും യഹോവയുടെ ആലയത്തിന്‍റെ പ്രതിഷ്ഠ നിർവ്വഹിച്ചു.
1 Chronicles 16:1ഇങ്ങനെ അവർ ദൈവത്തിന്‍റെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിനകത്ത് വച്ചു; പിന്നെ അവർ ദൈവത്തിന്‍റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.
2 Chronicles 29:21അവർ രാജത്വത്തിനും വിശുദ്ധമന്ദിരത്തിനും യെഹൂദാരാജ്യത്തിനും വേണ്ടി ഏഴു കാളകളെയും ഏഴു ആട്ടുകൊറ്റന്മാരെയും ഏഴു കുഞ്ഞാടുകളെയും ഏഴു വെള്ളാട്ടുകൊറ്റനെയും പാപയാഗത്തിനായി കൊണ്ടുവന്നു; അവയെ യഹോവയുടെ യാഗപീഠത്തിന്മേൽ യാഗം കഴിക്കുവാൻ അവൻ അഹരോന്‍റെ തലമുറക്കരായ പുരോഹിതന്മാരോട് കല്പിച്ചു.
2 Chronicles 29:31“നിങ്ങൾ ഇപ്പോൾ യഹോവയ്ക്കു നിങ്ങളെത്തന്നെ നിവേദിച്ചിരിക്കുന്നു; അടുത്തുവന്ന് യഹോവയുടെ ആലയത്തിൽ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരുവിൻ” എന്നു യെഹിസ്കീയാവ് പറഞ്ഞു; അങ്ങനെ സഭ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; നല്ല മനസ്സുള്ള എല്ലാവരും ഹോമയാഗങ്ങളും കൊണ്ടുവന്നു.