Ezra 8:31
യെരൂശലേമിന് പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തീയതി അഹവാ ആറ്റിനരികെ നിന്നു പുറപ്പെട്ടു. ഞങ്ങളുടെ ദൈവത്തിന്‍റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നു; അവിടുന്ന് ശത്രുവിന്‍റെയും, വഴിയിലുള്ള പതിയിരുപ്പുകാരന്‍റെയും കയ്യിൽനിന്ന് ഞങ്ങളെ കാത്തു രക്ഷിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
32അങ്ങനെ ഞങ്ങൾ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം പാർത്തു.
Cross References
Ezra 7:9ഒന്നാം മാസം ഒന്നാം തിയ്യതി അവൻ ബാബേലിൽനിന്ന് യാത്ര പുറപ്പെട്ടു; തന്‍റെ ദൈവത്തിന്‍റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ട് അവൻ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമിൽ എത്തി.
Ezra 8:15ഇവരെ ഞാൻ അഹവായിലേക്ക് ഒഴുകുന്ന ആറ്റിനരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്നു ദിവസം പാളയമടിച്ച് പാർത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചപ്പോൾ, ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.
Job 5:19ആറു കഷ്ടത്തിൽനിന്ന് അവിടുന്ന് നിന്നെ വിടുവിക്കും; 2 ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല. 1
Psalms 91:14“അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും; 2 അവൻ എന്‍റെ നാമത്തെ അറിയുകയാൽ ഞാൻ അവനെ ഉയർത്തും. 1
Acts 25:3പൗലോസിനെ വഴിയിൽവച്ച് പതിയിരുപ്പുകാരെ നിർത്തി കൊന്നുകളയേണം എന്നു ആലോചിച്ചുകൊണ്ട്,