Genesis 3:24
ഇങ്ങനെ ദൈവം മനുഷ്യനെ ഇറക്കിവിട്ടു; ജീവന്‍റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാവൽചെയ്യുവാൻ അവിടുന്ന് ഏദെൻ തോട്ടത്തിന് കിഴക്ക് കെരൂബുകളെ എല്ലാ വശത്തേക്കും തിരിഞ്ഞുകൊണ്ടിരിക്കുന്ന ജ്വാലയുള്ള വാളുമായി നിർത്തി.
ബൈബിൾ (മലയാളം)
In The King James Version
In Context
23അവനെ എടുത്തിരുന്ന നിലത്ത് കൃഷി ചെയ്യേണ്ടതിന് യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി.
Cross References
Genesis 2:8അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, അവിടുന്ന് സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
Exodus 25:18പൊന്നുകൊണ്ട് രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിൻ്റെ രണ്ടു അറ്റത്തും അടിച്ചുപരത്തിയ പൊന്നുകൊണ്ട് അവയെ ഉണ്ടാക്കേണം.
Joshua 5:13യോശുവ യെരീഹോവിന് സമീപത്ത് ആയിരിക്കുമ്പോൾ തല ഉയർത്തി നോക്കി; ഒരാൾ കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്‍റെ നേരെ നില്ക്കുന്നത് കണ്ടു; യോശുവ അവന്‍റെ അടുക്കൽ ചെന്നു അവനോട്, “നീ ഞങ്ങളുടെ പക്ഷക്കാരനോ, ശത്രുപക്ഷക്കാരനോ?” എന്നു ചോദിച്ചു.
1 Kings 6:25മറ്റേ കെരൂബിനും പത്തു മുഴം; ആകൃതിയിലും വലിപ്പത്തിലും രണ്ടു കെരൂബുകളും ഒരുപോലെ തന്നെ ആയിരുന്നു.
Psalms 80:1ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്ന 2 യിസ്രായേലിന്‍റെ ഇടയനായുള്ള യഹോവേ, ചെവിക്കൊള്ളേണമേ; 2 കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ. 1
Psalms 104:4യഹോവ കാറ്റുകളെ തന്‍റെ ദൂതന്മാരും 2 അഗ്നിജ്വാലയെ തന്‍റെ ശുശ്രൂഷകന്മാരും ആക്കുന്നു + 104:4 യഹോവ കാറ്റുകളെ തന്‍റെ ദൂതന്മാരും അഗ്നിജ്വാലയെ തന്‍റെ ശുശ്രൂഷകന്മാരും ആക്കുന്നു യഹോവ കാറ്റുകളെ തന്‍റെ ശുശ്രൂഷകന്മാരും അഗ്നിജ്വാലയെ തന്‍റെ ദൂതന്മാരും ആക്കുന്നു. 1