Genesis 38:14
ശേലാ പ്രായപൂർത്തിയായിട്ടും തന്നെ അവനു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ട് അവൾ വിധവാവസ്ത്രം മാറ്റിവച്ച്, ഒരു മൂടുപടം മൂടി പുതച്ച് തിമ്നായ്ക്കു പോകുന്ന വഴിക്കുള്ള എനയീം പട്ടണത്തിന്‍റെ വാതിൽക്കൽ ഇരുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
15യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതുകൊണ്ട് ഒരു വേശ്യ എന്നു വിചാരിച്ചു.
Cross References
Genesis 38:11അപ്പോൾ യെഹൂദാ തന്‍റെ മരുമകളായ താമാറിനോട്: “എന്‍റെ മകൻ ശേലാ പ്രായപൂർത്തിയാകുവോളം നീ അപ്പന്‍റെ വീട്ടിൽപോയി വിധവയായി വസിക്കുക” എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുത് എന്നു അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്‍റെ വീട്ടിൽപോയി പാർത്തു.
Genesis 38:26യെഹൂദാ അവയെ അറിഞ്ഞ്: “അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്‍റെ മകൻ ശേലാവിനു കൊടുത്തില്ല” എന്നു പറഞ്ഞു; അതിൽപിന്നെ അവളെ പ്രാപിച്ചതുമില്ല.
Jeremiah 3:2“മൊട്ടക്കുന്നുകളിലേക്ക് തല ഉയർത്തിനോക്കുക; 2 നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുണ്ട്? 1 മരുഭൂമിയിൽ ഒരു അരാബ്യൻ എന്നപോലെ 2 നീ വഴികളിൽ അവർക്കായി പതിയിരുന്നു; 1 നിന്‍റെ പരസംഗത്താലും വഷളത്തത്താലും 2 ദേശത്തെ മലിനമാക്കിയിരിക്കുന്നു. 1