Genesis 40:20
മൂന്നാംദിവസം ഫറവോന്‍റെ ജന്മദിവസത്തിൽ അവൻ തന്‍റെ സകലദാസന്മാർക്കും ഒരു വിരുന്നു കഴിച്ചു. തന്‍റെ ദാസന്മാരുടെ മദ്ധ്യത്തിൽ പാനപാത്രവാഹകന്മാരുടെ പ്രധാനിയെയും അപ്പക്കാരുടെ പ്രധാനിയെയും ഓർത്തു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 40:13മൂന്നു ദിവസത്തിനകം ഫറവോൻ നിന്നോട് ക്ഷമിച്ച്, വീണ്ടും നിന്‍റെ സ്ഥാനത്ത് ആക്കും. നീ പാനപാത്രവാഹകനായി മുൻ പതിവുപോലെ ഫറവോന്‍റെ കയ്യിൽ പാനപാത്രം കൊടുക്കും.
1 Kings 3:15ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അത് സ്വപ്നം എന്നു മനസ്സിലായി. പിന്നെ അവൻ യെരൂശലേമിലേക്കു മടങ്ങിവന്ന് യഹോവയുടെ നിയമപെട്ടകത്തിന്‍റെ മുമ്പാകെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുകയും തന്‍റെ സകലഭൃത്യന്മാർക്കും ഒരു വിരുന്ന് കഴിക്കുകയും ചെയ്തു. 1 ശലോമോന്‍റെ ജ്ഞാനം
Esther 1:3ഭരണത്തിന്‍റെ മൂന്നാം വർഷം തന്‍റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്ന് കൊടുത്തു. പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനാധിപന്മാരും + 1:3 സംസ്ഥാനാധിപന്മാർ - സംസ്ഥാനം ഭരിക്കുന്നവർ അവന്‍റെ സന്നിധിയിൽ ഉണ്ടായിരുന്നു.
Matthew 14:6എന്നാൽ ഹെരോദാവിൻ്റെ ജന്മദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തംചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
Matthew 25:19വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്ക് തീർത്തു.
Luke 16:1പിന്നെ അവൻ ശിഷ്യന്മാരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന് ഒരു കാര്യവിചാരകൻ + 16:1 വീട്ടുകാര്യങ്ങൾ നോക്കിനടത്തുന്ന ആൾ ഉണ്ടായിരുന്നു; അവൻ അവന്‍റെ വസ്തുവക അനാവശ്യമായി ചെലവാക്കുന്നു എന്നു ചിലർ അവനെ കുറ്റം പറഞ്ഞു.