Genesis 41:25
അപ്പോൾ യോസേഫ് ഫറവോനോട് പറഞ്ഞത്: “ഫറവോന്‍റെ സ്വപ്നം ഒന്നുതന്നെ; ദൈവം ചെയ്യുവാൻ പോകുന്നത് ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
26ഏഴു നല്ല പശു ഏഴു വർഷം; ഏഴു നല്ല കതിരും ഏഴു വർഷം; സ്വപ്നം ഒന്നുതന്നെ.
Cross References
Genesis 40:8അവർ അവനോട്: “ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാൻ ആരുമില്ല” എന്നു പറഞ്ഞു. യോസേഫ് അവരോട്: “സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അത് എന്നോട് പറയുവിൻ” എന്നു പറഞ്ഞു.
Exodus 9:14സർവ്വഭൂമിയിലും എന്നെപ്പോലെ വേറാരുമില്ല എന്നു നീ അറിയേണ്ടതിന് ഈ പ്രാവശ്യം ഞാൻ എന്‍റെ ബാധകളൊക്കെയും നിന്‍റെമേലും നിന്‍റെ ഭൃത്യന്മാരുടെമേലും നിന്‍റെ ജനത്തിന്മേലും അയയ്ക്കും.
Psalms 98:2യഹോവ തന്‍റെ രക്ഷ അറിയിച്ചും 2 ജനതകളുടെ കാഴ്ചയിൽ തന്‍റെ നീതി വെളിപ്പെടുത്തിയുമിരിക്കുന്നു. 1
Isaiah 43:9സകലജനതകളും ഒന്നിച്ചുകൂടട്ടെ, 2 വംശങ്ങൾ ചേർന്നുവരട്ടെ; 1 അവരിൽ ആര്‍ ഇതു പ്രസ്താവിക്കുകയും, 2 പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരുകയും ചെയ്യുന്നു? 1 അവർ നീതീകരിക്കപ്പെടേണ്ടതിന് സാക്ഷികളെ കൊണ്ടുവരട്ടെ; 2 അവർ കേട്ടിട്ടു “സത്യം തന്നെ” എന്നു പറയട്ടെ. 1
Daniel 2:45കൈ തൊടാതെ ഒരു കല്ല് പർവ്വതത്തിൽനിന്ന് പറിഞ്ഞുവന്ന് ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്‍റെ അർത്ഥമോ: മഹാദൈവം മേലാൽ സംഭവിക്കുവാനുള്ളത് രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു.”
Amos 3:7യഹോവയായ കർത്താവ് പ്രവാചകന്മാരായ തന്‍റെ ദാസന്മാർക്ക് 2 തന്‍റെ രഹസ്യം വെളിപ്പെടുത്താതെ 1 ഒരു കാര്യവും ചെയ്യുകയില്ല. 1