Genesis 42:28
തന്‍റെ സഹോദരന്മാരോട്: “എന്‍റെ പണം എനിക്ക് തിരികെ കിട്ടി അത് ഇതാ, എന്‍റെ ചാക്കിൽ ഇരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അവരുടെ ഉള്ളം തളർന്നു, അവർ വിറച്ചു: “ദൈവം നമ്മോട് ഈ ചെയ്തത് എന്ത്” എന്നു തമ്മിൽതമ്മിൽ പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 42:36അവരുടെ അപ്പനായ യാക്കോബ് അവരോട്: “നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്ക് പ്രതികൂലം തന്നെ” എന്നു പറഞ്ഞു.
Leviticus 26:36”ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തിൽ ഞാൻ ശത്രുക്കളുടെ ദേശത്തുവച്ച് ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ടു അവർ ഓടും; വാളിന്‍റെ മുമ്പിൽനിന്ന് ഓടുന്നതുപോലെ അവർ ഓടും; ആരും ഓടിക്കാതെ അവർ ഓടി വീഴും.
1 Kings 10:5അവന്‍റെ മേശയിലെ ഭക്ഷണവും ഭൃത്യന്മാരുടെ ഇരിപ്പും പരിചാരകരുടെ ശുശ്രൂഷയും വേഷവിധാനങ്ങളും, പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്‍റെ എഴുന്നെള്ളത്തിന്‍റെ പാതകളും കണ്ടിട്ട് ശെബാരാജ്ഞി അമ്പരന്നുപോയി.
Song of Solomon 5:6ഞാൻ എന്‍റെ പ്രിയനു വേണ്ടി തുറന്നു 2 എന്‍റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; 1 അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; 2 ഞാൻ അന്വേഷിച്ചു; അവനെ കണ്ടില്ല; 2 ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല. 1
Lamentations 2:17യഹോവ നിർണ്ണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു; 2 പുരാതനകാലത്ത് അരുളിച്ചെയ്തത് നിവർത്തിച്ചിരിക്കുന്നു. 1 അവിടുന്ന് കരുണ കൂടാതെ ഇടിച്ചുകളഞ്ഞ് ശത്രുവിന് 2 നിന്നെച്ചൊല്ലി സന്തോഷിക്കാൻ ഇടവരുത്തി 2 വൈരികളുടെ കൊമ്പ് ഉയർത്തിയിരിക്കുന്നു. 1
Amos 3:6നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? 2 യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ? 1