Genesis 45:26
അവനോട്: “യോസേഫ് ജീവനോടിരിക്കുന്നു; അവൻ മിസ്രയീംദേശത്തിനൊക്കെയും അധിപതിയാകുന്നു” എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞത് വിശ്വസിച്ചതുമില്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
25അവർ മിസ്രയീമിൽ നിന്നു പുറപ്പെട്ടു കനാൻദേശത്ത് അപ്പനായ യാക്കോബിന്‍റെ അടുക്കൽ എത്തി.
Cross References
Genesis 37:35അവന്‍റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിക്കുവാൻ വന്നു; അവനോ ആശ്വാസം കൈക്കൊള്ളുവാൻ മനസ്സില്ലാതെ: “ഞാൻ ദുഃഖത്തോടെ എന്‍റെ മകന്‍റെ അടുക്കൽ പാതാളത്തിൽ ഇറങ്ങും” എന്നു പറഞ്ഞു. ഇങ്ങനെ അവന്‍റെ അപ്പൻ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.
Genesis 42:36അവരുടെ അപ്പനായ യാക്കോബ് അവരോട്: “നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്ക് പ്രതികൂലം തന്നെ” എന്നു പറഞ്ഞു.
Genesis 44:28അവരിൽ ഒരുത്തൻ എന്‍റെ അടുക്കൽനിന്ന് പോയി; അവനെ വന്യമൃഗങ്ങൾ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാൻ ഉറച്ചു; ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല.
Genesis 48:11യിസ്രായേൽ യോസേഫിനോട്: “നിന്‍റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്‍റെ സന്തതിയെയും കാണുവാൻ ദൈവം എനിക്ക് അവസരം നൽകിയല്ലോ” എന്നു പറഞ്ഞു.
Job 29:24അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ 2 ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി; 2 എന്‍റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല. 1
Psalms 126:1യഹോവ സീയോൻ്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ + 126:1 യഹോവ സീയോൻ്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ യഹോവ പ്രവാസികളെ ഞങ്ങളുടെ അടുക്കല്‍ മടക്കിവരുത്തുകയും യഥാസ്ഥാനപ്പെടുത്തുകയും ചെയ്തപ്പോള്‍ 2 ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. 1