Genesis 48:1
അനന്തരം യോസേഫിന്: “നിന്‍റെ അപ്പൻ ദീനമായി കിടക്കുന്നു” എന്ന വാർത്ത ലഭിച്ചു; ഉടനെ അവൻ മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ട് ചെന്നു:
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 46:20യോസേഫിന് മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവനു പ്രസവിച്ചു.
2 Kings 13:14ആ കാലത്ത് എലീശാ മരണകരമായ രോഗം പിടിച്ചു കിടപ്പിലായി; അപ്പോൾ യിസ്രായേൽ രാജാവായ യോവാശ് അവന്‍റെ അടുക്കൽ ചെന്നു അവന്‍റെ മുഖത്തിനു മീതേ കുനിഞ്ഞ് കരഞ്ഞു; “എന്‍റെ പിതാവേ, എന്‍റെ പിതാവേ, യിസ്രായേലിന്‍റെ തേരും തേരാളികളുമായുള്ളോവേ” എന്നു പറഞ്ഞു.
Job 42:16അതിന്‍റെശേഷം ഇയ്യോബ് നൂറ്റിനാല്പത് വര്‍ഷം ജീവിച്ചിരുന്നു; അവൻ മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു.
John 11:3ആ സഹോദരിമാർ യേശുവിന്‍റെ അടുക്കൽ ആളയച്ചു: “കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു“ എന്നു പറയിച്ചു.