Hebrews 10:5
ആകയാൽ ക്രിസ്തു ലോകത്തിൽ വന്നപ്പോൾ താൻ പറയുന്നു: 1 “ഹനനയാഗവും വഴിപാടും നീ ആഗ്രഹിച്ചില്ല; 2 എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
4കാളകളുടെയും ആടുകളുടെയും രക്തത്തിന് പാപങ്ങളെ നീക്കുവാൻ കഴിയുന്നത് അസാധ്യമത്രെ.
6സർവ്വാംഗഹോമങ്ങളിലും 2 പാപപരിഹാര യാഗങ്ങളിലും നീ പ്രസാദിച്ചില്ല. 1
Cross References
Psalms 40:6ഹനനയാഗവും ഭോജനയാഗവും അവിടുന്ന് ഇച്ഛിച്ചില്ല; 2 അങ്ങ് എന്‍റെ ചെവികൾ തുറന്നിരിക്കുന്നു. 2 ഹോമയാഗവും പാപയാഗവും അവിടുന്ന് ചോദിച്ചില്ല. 1
Isaiah 1:11“നിങ്ങളുടെ നിരവധിയായ ഹനനയാഗങ്ങൾ എനിക്ക് എന്തിന്?” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു; 1 “മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും 2 തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ട് എനിക്ക് മതിയായിരിക്കുന്നു; 1 കാളകളുടെയോ കുഞ്ഞാടുകളുടെയോ 2 കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്ക് ഇഷ്ടമല്ല. 1
Jeremiah 6:20“ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്ക് കൊണ്ടുവരുന്നത് എന്തിന്? 2 നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്ക് പ്രസാദമില്ല; 2 നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്ക് ഇഷ്ടവുമില്ല.” 1
Amos 5:21നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ ദ്വേഷിച്ച് നിരസിക്കുന്നു; 2 നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്ക് പ്രസാദമില്ല. 1
Matthew 11:3“വരുവാനുള്ളവൻ നീയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ?“ എന്നു അവർ മുഖാന്തരം അവനോട് ചോദിച്ചു.
Luke 7:19അപ്പോൾ യോഹന്നാൻ തന്‍റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു. ”വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ?” എന്നു കർത്താവിനോട് ചോദിക്കാൻ അവരെ പറഞ്ഞയച്ചു.