Hebrews 7:5
ലേവിപുത്രന്മാരിൽ പൗരോഹിത്യം ലഭിക്കുന്നവർക്കു ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ട്; അത് അബ്രാഹാമിന്‍റെ സന്തതികളായി തീർന്ന യിസ്രായേല്യരോടാകുന്നു വാങ്ങുന്നതു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 46:26യാക്കോബിന്‍റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവനിൽനിന്ന് ജനിച്ചവരായി അവനോടുകൂടെ മിസ്രയീമിൽ വന്നവർ ആകെ അറുപത്താറു പേർ.
Exodus 28:1നിന്‍റെ സഹോദരനായ അഹരോനെയും അവന്‍റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് നിന്‍റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്‍റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നെ.
Numbers 16:10അവിടുന്ന് നിന്നെയും ലേവിപുത്രന്മാരായ നിന്‍റെ സകലസഹോദരന്മാരെയും തന്നോട് അടുക്കുമാറാക്കിയല്ലോ; നിങ്ങൾ പൗരോഹിത്യംകൂടെ കാംക്ഷിക്കുന്നുവോ?
Numbers 18:7ആകയാൽ നീയും നിന്‍റെ പുത്രന്മാരും യാഗപീഠത്തിലും തിരശ്ശീലയ്ക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൗരോഹിത്യം അനുഷ്ഠിച്ച് ശുശ്രൂഷ ചെയ്യേണം; പൗരോഹിത്യം ഞാൻ നിങ്ങൾക്ക് ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്ത് വന്നാൽ മരണശിക്ഷ അനുഭവിക്കേണം.” 1 പുരോഹിതർക്കും ലേവ്യർക്കുംവേണ്ടിയുള്ള യാഗങ്ങൾ
1 Kings 8:19എങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്നിൽ നിന്നുത്ഭവിക്കുന്ന നിന്‍റെ മകൻ തന്നെ എന്‍റെ നാമത്തിന് ആലയം പണിയും’ എന്നു കല്പിച്ചു.
Nehemiah 13:10ലേവ്യർക്കുള്ള ഉപജീവനം കൊടുക്കായ്കയാൽ വേലചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഓരോരുത്തൻ അവരവരുടെ നിലത്തിലേക്ക് പൊയ്ക്കളഞ്ഞു എന്നു ഞാൻ അറിഞ്ഞു