Hosea 13:10
നിന്‍റെ എല്ലാ പട്ടണങ്ങളിലും നിന്നെ രക്ഷിക്കുവാൻ നിന്‍റെ രാജാവ് ഇപ്പോൾ എവിടെ? 2 ‘ഞങ്ങൾക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം’ എന്ന് അപേക്ഷിച്ച നിന്‍റെ ന്യായാധിപന്മാർ എവിടെ? 1
ബൈബിൾ (മലയാളം)
In The King James Version
In Context
9“യിസ്രായേലേ, ഞാൻ നിന്നെ നശിപ്പിക്കും; 2 ആർക്കു നിന്നെ സഹായിക്കാൻ കഴിയും? 1
11എന്‍റെ കോപത്തിൽ ഞാൻ നിനക്ക് ഒരു രാജാവിനെ തന്നു, 2 എന്‍റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു. 1
Cross References
Judges 2:16എന്നിരുന്നാലും യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരിൽ നിന്ന് അവരെ രക്ഷിച്ചു.
1 Samuel 8:7യഹോവ ശമൂവേലിനോട് ഇപ്രകാരം അരുളിച്ചെയ്തു: “ജനം നിന്നോട് പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്കുക, അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതിരിക്കുവാൻ, എന്നെയാണ് ഉപേക്ഷിച്ചിരിക്കുന്നത്.
1 Samuel 12:11അപ്പോൾ യഹോവ യെരുബ്ബാൽ + 12:11 യെരുബ്ബാൽ ഗിദയോന്‍, ബെദാൻ + 12:11 ബെദാൻ ബാരക്ക്, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ച് ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്ന് നിങ്ങളെ വിടുവിച്ചു; നിങ്ങൾ സുരക്ഷിതരായി വസിച്ചു.
2 Kings 17:4എന്നാൽ ഹോശേയ മിസ്രയീം രാജാവായ സോവിന്‍റെ അടുക്കൽ ദൂതന്മാരെ അയക്കുകയും അശ്ശൂർ രാജാവിന് ആണ്ടുതോറുമുള്ള കപ്പം കൊടുക്കാതിരിക്കുകയും ചെയ്തു. അശ്ശൂർ രാജാവ് അവനിൽ ദ്രോഹം കണ്ടു അവനെ ബന്ധിച്ച് കാരാഗൃഹത്തിൽ ആക്കി.
Psalms 44:4ദൈവമേ, അവിടുന്ന് എന്‍റെ ദൈവവും രാജാവുമാകുന്നു; 2 യാക്കോബിന് രക്ഷ ഉറപ്പാക്കേണമേ + 44:4 യാക്കോബിന് രക്ഷ ഉറപ്പാക്കേണമേ അവിടുന്ന് യാക്കോബിന് ജയം ഉറപ്പാക്കേണമേ. 1
Psalms 74:12ദൈവം പുരാതനമേ എന്‍റെ രാജാവാകുന്നു; 2 ഭൂമിയുടെ മദ്ധ്യത്തിൽ അവിടുന്ന് രക്ഷ പ്രവർത്തിക്കുന്നു. 1