Hosea 14:9
ഇത് ഗ്രഹിക്കുവാൻ തക്ക ജ്ഞാനി ആര്‍? 2 ഇത് അറിയുവാൻ തക്ക വിവേകി ആര്‍? 1 യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; 2 നീതിമാന്മാർ അവയിൽ നടക്കും; 2 അതിക്രമക്കാരോ അവയിൽ ഇടറിവീഴും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 32:4യഹോവയാകുന്നു പാറ; അവിടുത്തെ പ്രവൃത്തി അത്യുത്തമം. 2 അവിടുത്തെ വഴികൾ ഒക്കെയും ന്യായം; 1 അവിടുന്ന് വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; 2 നീതിയും നേരുമുള്ളവൻ തന്നെ. 1
Job 34:10“അതുകൊണ്ട് വിവേകികളേ, കേട്ടുകൊള്ളുവിൻ; 2 ദൈവം ദുഷ്ടതയോ സർവ്വശക്തൻ അനീതിയോ ഒരിക്കലും ചെയ്യുകയില്ല. 1
Psalms 19:7യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; 2 അത് പ്രാണനെ തണുപ്പിക്കുന്നു. 1 യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു; 2 അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. 1
Psalms 84:7അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; 2 എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു. 1
Psalms 111:7ദൈവത്തിന്‍റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു; 2 അവിടുത്തെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നെ. 1
Psalms 119:128അതുകൊണ്ട് അങ്ങേയുടെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി, 2 ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു. പേ. 1