Hosea 2:17
“ഞാൻ ബാല്‍ വിഗ്രഹങ്ങളുടെ പേരുകൾ അവളുടെ വായിൽനിന്ന് നീക്കിക്കളയും; 2 ഇനി ആരും അവയെ പേര് ചൊല്ലി സ്മരിക്കുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 23:13ഞാൻ നിങ്ങളോട് കല്പിച്ച എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കേണം; അന്യദൈവങ്ങളോട് പ്രാർത്ഥിക്കരുത്; അത് നിന്‍റെ വായിൽനിന്ന് കേൾക്കുകയും അരുത്.
Joshua 23:7നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജനതകളോട് നിങ്ങൾ ഇടകലരരുത്; അവരുടെ ദേവന്മാരുടെ നാമം ഉച്ചരിക്കയും അത് ചൊല്ലി സത്യംചെയ്കയും അരുത്; അവരെ സേവിക്കയും നമസ്കരിക്കയും അരുത്.
Jeremiah 2:2“നീ ചെന്നു യെരൂശലേം കേൾക്കെ വിളിച്ചുപറയേണ്ടത്; ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 മരുഭൂമിയിൽ, വിതയ്ക്കാത്ത ദേശത്തുതന്നെ, 2 നീ എന്നെ അനുഗമിച്ചു നടന്ന നിന്‍റെ യൗവനത്തിലെ ഭക്തിയും 2 വിവാഹം നിശ്ചയിച്ച കാലത്തെ സ്നേഹവും ഞാൻ ഓർക്കുന്നു. 1
Zechariah 13:2“ആ നാളിൽ ഞാൻ ദേശത്തുനിന്ന് വിഗ്രഹങ്ങളുടെ പേര് ഇല്ലാതാക്കും; ഇനി അവയെ ഓർക്കുകയുമില്ല; ഞാൻ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്ന് നീക്കിക്കളയും” എന്ന് യഹോവയുടെ അരുളപ്പാട്.