Hosea 2:7
അവൾ ജാരന്മാരെ പിന്തുടരും; 2 എങ്കിലും അവരോട് ഒപ്പം എത്തുകയില്ല; 1 അവൾ അവരെ അന്വേഷിക്കും, 2 കണ്ടെത്തുകയില്ലതാനും; 1 അപ്പോൾ അവൾ: “ഞാൻ എന്‍റെ ആദ്യത്തെ ഭർത്താവിന്‍റെ അടുക്കൽ മടങ്ങിപ്പോകും; 2 ഇന്നത്തേക്കാൾ അന്ന് എനിക്ക് ഏറെ നന്നായിരുന്നുവല്ലോ” എന്നു പറയും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 8:17“എന്‍റെ ശക്തിയും എന്‍റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി” എന്നു നിന്‍റെ ഹൃദയത്തിൽ പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.
2 Chronicles 28:20അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ അവന്‍റെ അടുക്കൽവന്ന് അവനെ ബുദ്ധിമുട്ടിച്ചതല്ലാതെ ഒട്ടും സഹായിച്ചില്ല.
Nehemiah 9:25അവർ ഉറപ്പുള്ള പട്ടണങ്ങളും ഫലപുഷ്ടിയുള്ള ദേശവും പിടിച്ചു; എല്ലാ നല്ലവസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി. അവർ തിന്ന് തൃപ്തിപ്പെട്ട് പുഷ്ടിയുള്ളവരായി അങ്ങേയുടെ വലിയ നന്മയിൽ സന്തോഷിച്ചു.
Isaiah 30:2ഫറവോന്‍റെ സംരക്ഷണയിൽ തങ്ങളെത്തന്നെ സംരക്ഷിക്കേണ്ടതിനും 2 മിസ്രയീമിന്‍റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിനും 1 എന്‍റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോവുകയും ചെയ്യുന്നു. 1
Isaiah 31:1യിസ്രായേലിന്‍റെ പരിശുദ്ധനിലേക്കു നോക്കുകയോ 2 യഹോവയെ അന്വേഷിക്കുകയോ ചെയ്യാതെ 1 സഹായത്തിനായി മിസ്രയീമിൽ ചെന്നു 1 കുതിരകളിൽ മനസ്സ് ഊന്നി രഥം അനവധിയുള്ളതുകൊണ്ട് അതിലും 2 കുതിരപ്പടയാളികൾ മഹാബലവാന്മാരായതുകൊണ്ട് 2 അവരിലും ആശ്രയിക്കുന്നവർക്ക് അയ്യോ കഷ്ടം! 1
Jeremiah 2:28“നീ ഉണ്ടാക്കിയിട്ടുള്ള നിന്‍റെ ദേവന്മാർ എവിടെ? 2 കഷ്ടകാലത്തു നിന്നെ രക്ഷിക്കുവാൻ അവർക്ക് കഴിവുണ്ടെങ്കിൽ അവർ എഴുന്നേല്ക്കട്ടെ; 2 അയ്യോ യെഹൂദയേ, നിന്‍റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരും ഉണ്ടല്ലോ! 1