Hosea 3:5
പിന്നെ, യിസ്രായേൽ മക്കൾ മനംതിരിഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ത്യനാളുകളിൽ അവർ ഭയപ്പെട്ട് യഹോവയിലേക്കും അവിടുത്തെ നന്മയിലേക്കും മടങ്ങിവരും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 24:14ഇപ്പോൾ ഇതാ, ഞാൻ എന്‍റെ ജനത്തിന്‍റെ അടുക്കലേക്ക് പോകുന്നു; വരിക, ഭാവികാലത്ത് ഈ ജനം നിന്‍റെ ജനത്തോട് എന്ത് ചെയ്യുമെന്ന് ഞാൻ നിന്നെ അറിയിക്കാം.“
1 Kings 12:16രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്ന് എല്ലാ യിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോട്: 1 “ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരി? 2 യിശ്ശായിപുത്രനിൽ ഞങ്ങൾക്ക് അവകാശമില്ലല്ലോ. 1 യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊൾവിൻ; 2 ദാവീദേ, നിന്‍റെ സ്വന്തഗൃഹം പരിപാലിച്ചുകൊൾക” എന്നുത്തരം പറഞ്ഞു. യിസ്രായേൽജനം തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോയി.
Isaiah 2:2വരും കാലങ്ങളില്‍ 2 യഹോവയുടെ ആലയമുള്ള പർവ്വതം 1 പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും 2 കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; 1 സകലജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും. 2
Isaiah 55:3നിങ്ങൾ ചെവിചായിച്ച് എന്‍റെ അടുക്കൽ വരുവിൻ; 2 നിങ്ങൾക്ക് ജീവനുണ്ടാകേണ്ടതിനു കേട്ടുകൊള്ളുവിൻ; 1 ദാവീദിന്‍റെ മാറ്റമില്ലാത്തകൃപകൾ + 55:3 മാറ്റമില്ലാത്തകൃപകൾ ദാവീദിനോടുള്ള മാറ്റം വരാത്ത കൃപകൾ. എന്ന 2 ഒരു നിത്യ നിയമം ഞാൻ നിങ്ങളോടു ചെയ്യും. 1
Jeremiah 3:22വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ; 2 ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. 1 ഇതാ, ഞങ്ങൾ അങ്ങേയുടെ അടുക്കൽ വരുന്നു; 2 അവിടുന്ന് ഞങ്ങളുടെ ദൈവമായ യഹോവയല്ലോ. 1
Jeremiah 30:9“അവർ അവരുടെ ദൈവമായ യഹോവയെയും ഞാൻ അവർക്ക് എഴുന്നേല്പിക്കുവാനുള്ള രാജാവായ ദാവീദിനെയും സേവിക്കും. 1