Hosea 4:1
യിസ്രായേൽ മക്കളേ, യഹോവയുടെ വചനം കേൾക്കുവിൻ; 2 യഹോവയ്ക്ക് ദേശനിവാസികളോട് ഒരു വ്യവഹാരം ഉണ്ട്; 1 ദേശത്ത് സത്യവും ദയയും ഇല്ല, 2 ദൈവപരിജ്ഞാനവുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 22:19അതിന് മിഖായാവ് പറഞ്ഞത്: “എന്നാൽ നീ യഹോവയുടെ വചനം കേൾക്കുക: യഹോവ തന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്‍റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.
Isaiah 1:10സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾക്കുവിൻ; 2 ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്‍റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊള്ളുവിൻ. 1
Isaiah 3:13യഹോവ വാദിക്കുവാൻ എഴുന്നേറ്റു 2 വംശങ്ങളെ വിധിക്കുവാൻ നില്ക്കുന്നു. 1
Isaiah 28:14അതുകൊണ്ട് യെരൂശലേമിലെ ഈ ജനത്തെ ഭരിക്കുന്ന പരിഹാസികളേ, 2 യഹോവയുടെ വചനം കേൾക്കുവിൻ. 1
Isaiah 34:8അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും 2 സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന + 34:8 സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന സീയോനുവേണ്ടി പകരംവീട്ടുന്ന എന്നുമാകാം. വർഷവും ആകുന്നു. 1
Isaiah 66:5യഹോവയുടെ വചനത്തിങ്കൽ വിറയ്ക്കുന്നവരേ, 2 അവന്‍റെ വചനം കേട്ടുകൊള്ളുവിൻ; 1 “നിങ്ങളെ പകച്ച്, എന്‍റെ നാമംനിമിത്തം 2 നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാർ: 1 ‘ഞങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിനു 2 യഹോവ സ്വയം മഹത്ത്വീകരിക്കട്ടെ’ എന്നു പറയുന്നുവല്ലോ; 2 എന്നാൽ അവർ ലജ്ജിച്ചുപോകും.” 1