Hosea 4:15
യിസ്രായേലേ, നീ പരസംഗം ചെയ്താലും, 2 യെഹൂദാ അപരാധം ചെയ്യാതിരിക്കട്ടെ; 1 നിങ്ങൾ ഗില്ഗാലിലേക്ക് ചെല്ലരുത്; 2 ബേത്ത്-ആവെനിലേക്ക് കയറിപ്പോകരുത്; 2 യഹോവയാണ’ എന്ന് സത്യം ചെയ്യുകയുമരുത്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Joshua 5:9യഹോവ യോശുവയോട്: “ഇന്ന് ഞാൻ മിസ്രയീമിന്‍റെ നിന്ദ നിങ്ങളിൽ നിന്ന് ഉരുട്ടിക്കളഞ്ഞിരിക്കുന്നു” എന്നു അരുളിച്ചെയ്തു. അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ഗില്ഗാൽ + 5:9 ഗില്ഗാൽ ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്നു പേർ പറയുന്നു.
1 Kings 12:28ആകയാൽ രാജാവിനു ലഭിച്ച ഉപദേശപ്രകാരം, അവൻ പൊന്നുകൊണ്ട് രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; “യെരൂശലേംവരെ പോകുന്നതു നിങ്ങൾക്കു ബുദ്ധിമുട്ടാണ്; യിസ്രായേലേ, നിന്നെ മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്ന നിന്‍റെ ദൈവം ഇതാ” എന്നു അവരോടു പറഞ്ഞു.
2 Kings 17:18അതുനിമിത്തം യഹോവ യിസ്രായേലിനോട് ഏറ്റവും അധികം കോപിച്ച് അവരെ തന്‍റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.
2 Chronicles 21:11അവൻ യെഹൂദാപർവ്വതങ്ങളിൽ പൂജാഗിരികൾ ഉണ്ടാക്കി; യെരൂശലേം നിവാസികൾ പരസംഗം ചെയ്യുവാൻ ഇടയാക്കി, യെഹൂദായെ തെറ്റിച്ചുകളഞ്ഞു.
Jeremiah 3:6യോശീയാരാജാവിന്‍റെ കാലത്ത് യഹോവ എന്നോട് അരുളിച്ചെയ്തത്: “വിശ്വാസത്യാഗിനിയായ യിസ്രായേൽ ചെയ്തിരിക്കുന്നതു നീ കണ്ടുവോ? അവൾ ഉയരമുള്ള എല്ലാമലമുകളിലും എല്ലാ പച്ചമരത്തിൻകീഴിലും ചെന്നു അവിടെ പരസംഗം ചെയ്തു.
Ezekiel 20:39യിസ്രായേൽ ഗൃഹമേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ചെന്നു ഓരോരുത്തൻ അവനവന്‍റെ വിഗ്രഹങ്ങളെ സേവിച്ചുകൊള്ളുവിൻ; എന്നാൽ പിന്നീട് നിങ്ങൾ എന്‍റെ വാക്കു കേൾക്കും; എന്‍റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെക്കൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല.