ഹോശേയ 5:8
ഗിബെയയിൽ ആട്ടിൻകൊമ്പും 2 രാമയിൽ കാഹളവും ഊതുവിൻ; 1 ബേത്ത്-ആവെനിൽ പോർവിളി മുഴക്കുവിൻ; 2 ബെന്യാമീനേ, ഞങ്ങൾ നിന്‍റെ പിറകെ വരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Judges 5:14എഫ്രയീമിൽനിന്ന് അമാലേക്കിൽ വേരുള്ളവരും, 2 ബെന്യാമീനേ, നിന്‍റെ പിന്നാലെ നിന്‍റെ ജനസമൂഹത്തിൽ 1 മാഖീരിൽനിന്ന് അധിപന്മാരും സെബൂലൂനിൽനിന്ന് അധികാര ദണ്ഡ് ധരിച്ചവരും 2 താഴേക്ക് അണിയായി വന്നു. 1
Judges 19:13അവൻ പിന്നെയും തന്‍റെ ബാല്യക്കാരനോട്: “നമുക്ക് ഗിബെയയിലോ രാമയിലോ പോയി അവിടെ രാപാർക്കാം” എന്നു പറഞ്ഞു.
1 Samuel 7:17അവിടെയായിരുന്നു അവന്‍റെ വീട്; അവിടെവച്ചും അവൻ യിസ്രായേലിനു ന്യായപാലനം നടത്തിവന്നു; യഹോവയ്ക്ക് അവിടെ ഒരു യാഗപീഠവും പണിതിരുന്നു.
1 Samuel 15:34പിന്നെ ശമൂവേൽ രാമയിലേക്ക് പോയി; ശൗലും ശൗലിന്‍റെ ഗിബെയയിൽ ഉള്ള അരമനയിലേക്കു പോയി.
1 Kings 12:29അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
Jeremiah 4:5യെഹൂദായിൽ അറിയിച്ച്, യെരൂശലേമിൽ പ്രസിദ്ധമാക്കി, 2 ദേശത്തു കാഹളം ഊതുവാൻ പറയുവിൻ; 1 കൂടിവരുവിൻ; നമുക്ക് ഉറപ്പുള്ള പട്ടണങ്ങളിലേക്ക് പോകാം’ 2 എന്നു ഉറക്കെ വിളിച്ചുപറയുവിൻ. 1