Isaiah 10:13
‘എന്‍റെ കൈയുടെ ശക്തികൊണ്ടും 2 എന്‍റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; 1 ഞാൻ ബുദ്ധിമാൻ; ഞാൻ ജനതകളുടെ അതിരുകളെ മാറ്റുകയും 2 അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളയുകയും 1 പരാക്രമിയെപ്പോലെ + 10:13 പരാക്രമിയെപ്പോലെ കാളക്കൂറ്റനെപ്പോലെ സിംഹാസനസ്ഥന്മാരെ 2 താഴ്ത്തുകയും ചെയ്തിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Judges 7:2യഹോവ ഗിദെയോനോട്: “നിന്‍റെ കൂടെയുള്ള ജനം അധികമാകുന്നു; എന്നെ ഞാൻ തന്നെ രക്ഷിച്ചു എന്ന് യിസ്രായേൽ എനിക്കെതിരായി മഹത്വം എടുക്കാതിരിക്കേണ്ടതിന് ഞാൻ മിദ്യാന്യരെ ഇവരുടെ കയ്യിൽ ഏല്പിക്കയില്ല.
2 Kings 16:8അതിനായി ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയും പൊന്നും എടുത്ത് അശ്ശൂർ രാജാവിനു സമ്മാനമായി കൊടുത്തയച്ചു.
2 Kings 17:24അശ്ശൂർ രാജാവ് ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവ്വയീം എന്നിവിടങ്ങളിൽ നിന്നു ജനത്തെ കൊണ്ടുവന്ന് യിസ്രായേൽ മക്കൾക്കു പകരം ശമര്യാപട്ടണങ്ങളിൽ പാർപ്പിച്ചു; അവർ ശമര്യ കൈവശമാക്കി അതിന്‍റെ പട്ടണങ്ങളിൽ പാർത്തു.
2 Kings 18:15ഹിസ്ക്കീയാവ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉള്ള വെള്ളിയെല്ലാം അവനു കൊടുത്തു.
2 Kings 19:22നീ ആരെയാകുന്നു നിന്ദിച്ച് ദുഷിച്ചത്? 2 ആർക്ക് വിരോധമായിട്ടാകുന്നു നീ ഉച്ചത്തിൽ സംസാരിക്കയും 1 അഹന്തയോടെ തല ഉയർത്തുകയും ചെയ്തത്? 2 യിസ്രായേലിന്‍റെ പരിശുദ്ധന് വിരോധമായിട്ട് തന്നെയല്ലോ. 1
1 Chronicles 5:26ആകയാൽ യിസ്രായേലിന്‍റെ ദൈവം അശ്ശൂർ രാജാക്കന്മാരായ പൂലിന്‍റെയും - തിഗ്ലത്ത്-പിലേസരിന്‍റെയും - മനസ്സുണർത്തി; അവൻ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും പിടിച്ച് ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേയ്ക്കും കൊണ്ടുപോയി; അവിടെ അവർ ഇന്നുവരെയും താമസിക്കുന്നു.